സി​വി​ൽ സ​ർ​വീ​സ് ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാം
Tuesday, April 13, 2021 10:02 PM IST
വെ​ച്ചൂ​ച്ചി​റ: സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ലെ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സി​വി​ൽ സ​ർ​വീ​സ് ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് വ​രെ​യു​ണ്ടാ​കും. 17 നു ​ന​ട​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലും തു​ട​ർ​ന്ന് സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യു​ടെ പ​രി​ശീ​ല​ന​കേ​ന്ദ്ര​മാ​യ വെ​ച്ചൂ​ച്ചി​റ സെ​ന്‍റ്.​തോ​മ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഓ​റി​യ​ന്‍റേഷ​ൻ പ്രോ​ഗ്രാ​മും ഇ​തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കും.

ജ​ന്മ​ദി​നാ​ഘോ​ഷ​വും സ്വീ​ക​ര​ണ​വും

പ​ന്ത​ളം: ഭ​ര​ണ​ഘ​ട​നാ ശി​ല്പി ഡോ.​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​വും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​രാ​യ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു സ്വീ​ക​ര​ണ​വും കേ​ര​ള സാം​ബ​വ​ർ സൊ​സൈ​റ്റി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തും.
ഇ​ന്നു പ​ത്തി​ന് പ​ന്ത​ളം ചേ​രി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ പ​ന്ത​ളം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സു​ശീ​ല സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ്പ്ര​സി​ഡ​ന്‍റ് പി.​കെ.​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.