മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്രം അ​ന്തേ​വാ​സി നി​ര്യാ​ത​നാ​യി
Tuesday, April 13, 2021 10:02 PM IST
അ​ടൂ​ർ: മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്രം അ​ന്തേ​വാ​സി​യും കോ​ന്നി പു​ളി​മു​ക്ക് കോ​ട്ടൂ​ർ പാ​റ​ത്ത​ട​ത്തി​ൽ വാ​ട​ക താ​മ​സ​ക്കാ​ര​നു​മാ​യി​രു​ന്ന സ​ജി (48) നി​ര്യാ​ത​നാ​യി.ദീ​ർ​ഘ​കാ​ല​മാ​യി കി​ട​പ്പി​ലാ​യി​രു​ന്ന സ​ജി​യെ​യും, മാ​താ​വ് കു​ഞ്ഞ​മ്മ (88) നെ​യും സ​ജി​യു​ടെ മ​ക​ൻ അ​ഭി​ജി​ത്തി (13)നെ​യും ഫെ​ബ്രു​വ​രി മൂ​ന്നി​നാ​ണ് മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്രം ഏ​റ്റെ​ടു​ത്ത​ത്.സ​ജി കി​ട​പ്പി​ലാ​യ​തോ​ടെ ഭാ​ര്യ​യും മു​തി​ർ​ന്ന ര​ണ്ട് ആ​ണ്‍ മ​ക്ക​ളും ഇ​വ​രെ ഉ​പേ​ക്ഷി​ച്ചു പോ​യി, സ്വ​ന്ത​മാ​യി വീ​ടും സ്ഥ​ല​വു​മി​ല്ലാ​ത്ത ഇ​വ​ർ വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക വീ​ടു​ക​ളി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. സ​ജി കി​ട​പ്പി​ലാ​യ​തോ​ടെ ഭ​ക്ഷ​ണ​ത്തി​നും മ​രു​ന്നി​നും, വാ​ട​ക കൊ​ടു​ക്കാ​നും പ​ണ​മി​ല്ലാ​തെ അ​ഭി​ജി​ത് മ​റ്റു​ള്ള​വ​രോ​ടു സ​ഹാ​യം തേ​ടി​യാ​ണ് അ​ച്ഛ​നെ​യും, അ​മ്മൂ​മ്മ​യെ​യും സം​ര​ക്ഷി​ച്ചി​രു​ന്ന​ത്. ചി​കി​ത്സാ​ർ​ത്ഥം ര​ണ്ട് പേ​രെ​യും കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തോ​ടെ ഇ​വ​രു​ടെ ദു​രി​ത​ക​ഥ പു​റ​ത്ത​റി​ഞ്ഞ​ത്. പ​ഠ​നം ന​ഷ്ട​മാ​യ അ​ഭി​ജി​ത്തി​നെ പ്ര​ത്യേ​കം ടീ​ച്ച​റെ ഏ​ർ​പ്പെ​ടു​ത്തി പ​ഠി​പ്പി​ക്കു​ക​യാ​ണ് മ​ഹാ​ത്മ​ജ​ന​സേ​വ​ന കേ​ന്ദ്രം. സ​ജി​യു​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത് നി​ർ​വ​ഹി​ക്കു​വാ​ൻ മ​ക്ക​ളോ ബ​ന്ധു​ക്ക​ളോ ത​യാ​റാ​യെ​ത്തി​യാ​ൽ എ​ത്തി​യാ​ൽ വി​ട്ടു ന​ല്കു​മെ​ന്ന് കേ​ന്ദ്രം ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് തി​രു​വ​ല്ല അ​റി​യി​ച്ചു.