റാ​ന്നി പാ​ലം പ​ണി ത​ട​സ​പ്പെ​ട്ടു, യ​ന്ത്ര സാ​മ​ഗ്രി​ക​ളും നീ​ക്കി
Tuesday, April 13, 2021 10:02 PM IST
റാ​ന്നി: റാ​ന്നി​യി​ൽ പു​തു​താ​യി പ​ണി​യു​ന്ന പാ​ല​ത്തി​ന്‍റെ പ​ണി​ക​ൾ നി​ർ​ത്തി ക​രാ​റു​കാ​ർ മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ പെ​രു​മ്പു​ഴ ക​ട​വി​ലെ​യും പ​ണി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന യ​ന്ത്ര​സാ​മ​ഗ്രി​ക​ളും നീ​ക്കി​ത്തു​ട​ങ്ങി.

റാ​ന്നി പു​തി​യ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​നു സ്ഥ​ലം ഏ​റ്റെ​ടു​ത്തു കി​ട്ടു​ന്ന​തി​ന്‍റെ കാ​ല​താ​മ​സ​മാ​ണ് കാ​ര​ണം. ഒ​രു മാ​സം മു​ന്പ് അ​ങ്ങാ​ടി​ക്ക​ര​യി​ൽ പ​ണി​യാ​ൻ ക​രാ​ർ ക​മ്പ​നി ഇ​റ​ക്കി​യ സി​മ​ന്‍റും ക​മ്പി​ക​ളും ക​രാ​ർ ക​മ്പ​നി കോ​ഴ​ഞ്ചേ​രി പാ​ലം പ​ണി​യു​ന്നി​ട​ത്തേ​ക്കു നീ​ക്കി​യ​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് പൈ​ലിം​ഗ് യ​ന്ത്ര​വും ഇ​പ്പോ​ള്‍ കൊ​ണ്ടു പോ​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സ​മാ​യി പാ​ലം പ​ണി സ്തം​ഭി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ഉ​പാ​സ​ന​ക്ക​ട​വി​ലെ പ​ണി​ക​ൾ നി​ർ​ത്തി​യി​ട്ടും പെ​രു​മ്പു​ഴ ക​ട​വി​ൽ ചെ​റി​യ​രീ​തി​യി​ൽ പ​ണി ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ പെ​രു​മ്പു​ഴ ക​ട​വി​ലെ പാ​ല​ത്തി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്ത് ചെ​റി​യ തൂ​ണി​ന്‍റെ നി​ർ​മാ​ണ​ത്തി​നു ശേ​ഷം ബാ​ക്കി പ​ണി​ക​ൾ​ക്ക് ത​ട​സം നേ​രി​ട്ട​താ​ണ് ക​രാ​റു​കാ​ർ പൂ​ർ​ണ​മാ​യും പി​ൻ​മാ​റാ​ൻ കാ​ര​ണം.

പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കാ​തെ തൊ​ഴി​ലാ​ളി​ക​ളും യ​ന്ത്ര​സാ​മ​ഗ്രി​ക​ളും റാ​ന്നി​യി​ൽ ത​ങ്ങി​യാ​ൽ ക​രാ​റു​കാ​ര​ന് സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​കാ​നി​ട​യാ​കു​മെ​ന്നാ​ണ് ക​രാ​റു​കാ​ർ പ​റ​യു​ന്ന​ത്

പു​തി​യ​പാ​ല​ത്തി​ന്‍റെ പ​ണി തു​ട​ങ്ങി​യി​ട്ട് ഒ​ന്ന​ര വ​ർ​ഷ​ത്തി​ല​ധി​കം ക​ഴി​ഞ്ഞി​ട്ടും ഇ​തു​വ​രെ​യാ​യി​ട്ടും അ​പ്രോ​ച്ച് റോ​ഡി​നു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ത്തു ന​ൽ​കാ​നാ​യി​ട്ടി​ല്ല.

റ​വ​ന്യു വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​യാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. പെ​രു​മ്പു​ഴ ക​ട​വി​ൽ മൂ​ന്നു തൂ​ണും അ​ങ്ങാ​ടി​പേ​ട്ട ക​ര​യി​ൽ നാ​ല് തൂ​ണു​മാ​ണ് പാ​ല​ത്തി​നു​ള്ള​ത്. ഇ​തി​ൽ റാ​ന്നി പെ​രു​മ്പു​ഴ ക​ര​യി​ലെ മൂ​ന്ന് തൂ​ണു​ക​ൾ ചേ​ർ​ത്ത് ബീ​മു​ക​ൾ വാ​ർ​ക്കു​ന്ന പ​ണി​യും അ​തി​വേ​ഗം പു​രോ​ഗ​മി​ച്ചി​രു​ന്നു. ബീ​മു​ക​ൾ വാ​ർ​ത്തു ക​ഴി​ഞ്ഞു ബാ​ക്കി അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ത​ട​സം നേ​രി​ട്ട​ത്.

അ​ങ്ങാ​ടി​യി​ൽ നാ​ലു തൂ​ണു​ക​ളി​ൽ ര​ണ്ടു തൂ​ണു​ക​ൾ മാ​ത്ര​മാ​ണ് പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് മ​റ്റു ര​ണ്ടു തൂ​ണു​ക​ളു​ടെ പ​ണി ന​ട​ക്കാ​തി​രു​ന്ന​ത്. കാ​ല​വ​ർ​ഷം ക​ന​ക്കു​മ്പോ​ൾ ന​ദി​യി​ലെ പ​ണി ന​ട​ക്കാ​തെ വ​രു​മ്പോ​ൾ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ക​രാ​റു​കാ​ർ അ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ല്‍ തീ​ർ​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തി​ലാ​ണ് പ​ണി​ക​ൾ വൈ​കി​യ​തെ​ന്ന് ക​രാ​റു​കാ​ർ പ​റ​ഞ്ഞു. പാ​ല​ത്തി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ൽ​കാ​ത്ത​തു​കൊ​ണ്ടാ​യി​രു​ന്നു റോ​ഡു പ​ണി തു​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത​തെ​ന്നാ​ണ് ക​രാ​റു​കാ​ർ പ​റ​യു​ന്ന​ത്.
പെ​രു​മ്പു​ഴ ക​ട​വി​ലാ​ണ് അ​പ്രോ​ച്ച് റോ​ഡി​നു പ​ണി​ക​ൾ കൂ​ടു​ത​ലാ​യി​യു​ള്ള​ത്. ബ്ലോ​ക്കു​പ​ടി മു​ത​ൽ പെ​രു​മ്പു​ഴ വ​രെ​യു​ള്ള ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ദൂ​രം റോ​ഡി​നാ​യി ഏ​റ്റ​ടു​ത്ത് പ​ണി​ക​ൾ ന​ട​ത്തേ​ണ്ട​തു​ണ്ട്.