വേ​ത​ന പ​രി​ഷ്ക​ര​ണം എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കു വൈ​കു​ന്നു
Monday, April 12, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി ന​ട​പ്പി​ലാ​ക്കി​യ വേ​ത​ന പ​രി​ഷ്ക​ര​ണം ജി​ല്ല​യി​ലെ എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് നി​ഷേ​ധി​ക്കു​ന്ന​താ​യി പ​രാ​തി. ഇ​വ​രു​ടെ ശ​മ്പ​ളം പാ​സാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലെ നി​ർ​ബ​ന്ധ സ​ർ​വീ​സ് ബു​ക്ക് പ​രി​ശോ​ധ​ന​യാ​ണ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.
അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും എ​ല്ലാ സേ​വ​ന കാ​ല​വി​വ​ര​ങ്ങ​ളും സ്പാ​ർ​ക്കി​ൽ ല​ഭ്യ​മാ​യി​രി​ക്കെ ജീ​വ​ന​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സ​മീ​പ​നം അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​ത്.
സ​മീ​പ ജി​ല്ല​ക​ളി​ലൊ​ന്നും ഇ​ല്ലാ​ത്ത നി​ർ​ദേ​ശ​മാ​ണ് ജി​ല്ല​യി​ലെ ചി​ല ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ശ​മ്പ​ള പ​രി​ഷ്ക​ര​ണ തീ​യ​തി​യാ​യ 2019 ജൂ​ലൈ ഒ​ന്നി​ലെ അ​ടി​സ്ഥാ​ന ശ​മ്പ​ള​വും തു​ട​ർ​ന്നു വ​രു​ന്ന ഇ​ൻ​ക്രി​മെ​ന്‍റും മാ​ത്രം പ​രി​ശോ​ധി​ച്ചാ​ൽ പു​തി​യ ശ​മ്പ​ളം ക​ണ​ക്കാ​ക്ക​മെ​ന്നി​രി​ക്കെ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലെ പി​ടി​വാ​ശി മൂ​ലം ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ള​മാ​ണ് മാ​സം പ​കു​തി​യോ​ട​ടു​ക്കു​മ്പോ​ഴും മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.
സ്ഥാ​പ​ന മേ​ല​ധി​കാ​രി​ക​ളു​ടെ സാ​ഷ്യ​പ​ത്രം സ്വീ​ക​രി​ച്ച് പു​തി​യ ശ​മ്പ​ളം കൊ​ടു​ക്കു​വാ​നു​ള്ള ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​പ്രേം, സെ​ക്ര​ട്ട​റി വി.​ജി. കി​ഷോ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.