പോ​ലീ​സു​കാ​ര​ന​ട​ക്കം നാ​ലു​പേ​ർ​ക്ക് ക​ടി​യേ​റ്റു
Monday, April 12, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ പേ​പ്പ​ട്ടി ശ​ല്യം. പോ​ലീ​സു​കാ​ര​നും ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​രി​യും ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്ക് ക​ടി​യേ​റ്റു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ലാ​ണ് പേ​പ്പ​ട്ടി​യി​റ​ങ്ങി​യ​ത്. ഇ​വി​ടെ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ അ​ഭി​ലാ​ഷി​നെ (28)യാ​ണ് ആ​ദ്യം ക​ടി​ച്ച​ത്. പി​ന്നീ​ട് ഇ​തു​വ​ഴി ന​ട​ന്നു പോ​യ സി​ബി വ​ർ​ഗീ​സി​ന് (15) നേ​രെ ചാ​ടി വീ​ണു.
തു​ട​ർ​ന്ന് ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​രി ലോ​ലി​ത​യ്ക്ക് (44) ക​ടി​യേ​റ്റു. മാ​രു​തി പോ​പ്പു​ല​ർ സ​ർ​വീ​സ് ജീ​വ​ന​ക്കാ​ര​ൻ കോ​ട്ട​യം സ്വ​ദേ​ശി അ​ജ​യ് പീ​റ്റ​ർ​ക്കും (32) ക​ടി കി​ട്ടി. എ​ല്ലാ​വ​ർ​ക്കും കൈ​യ്ക്കും കാ​ലി​നു​മാ​ണ് മു​റി​വ്.
നാ​ലു പേ​രും പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.
സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ നി​ന്ന് ക​ള​ക്ട​റേ​റ്റ് ഭാ​ഗ​ത്തേ​ക്ക് ഓ​ടി​യ പ​ട്ടി​യെ ഇ​ന്ന​ലെ രാ​ത്രി വ​രെ ക​ണ്ടു​കി​ട്ടി​യി​ല്ല.