നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ തി​രു​വ​ല്ല ബി​ജെ​പി​യി​ല്‍ ശു​ദ്ധി​ക​ല​ശം
Sunday, April 11, 2021 10:15 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തോ​ടെ ബി​ജെ​പി തി​രു​വ​ല്ല ഘ​ട​ക​ത്തി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​ക്കു പി​ന്നാ​ലെ വെ​ട്ടി നി​ര​ത്ത​ലു​മാ​യി നേ​തൃ​ത്വം.
പ്ര​തി​ഷേ​ധ​വു​മാ​യി ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​ന്നും വി​ട്ടു​നി​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രെ വെ​ട്ടി നി​ര​ത്തു​ന്ന ന​ട​പ​ടി​ക​ളാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പി​രി​ച്ചു വി​ട്ട് പു​തി​യ ക​മ്മി​റ്റി​യെ പെ​രി​ങ്ങ​ര​യി​ല്‍ ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ മോ​ര്‍​ച്ച ഭാ​ര​വാ​ഹി​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രെ പു​റ​ത്താ​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. പു​റ​ത്താ​ക്കു​ന്ന 50 പേ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​താ​യും വി​വ​രം ല​ഭി​ക്കു​ന്നു​ണ്ട്.
ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ അ​ശോ​ക​ന്‍ കു​ള​ന​ട​യെ തി​രു​വ​ല്ല​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​തോ​ടെ​യാ​ണ് തി​രു​വ​ല്ല ബി​ജെ​പി ഘ​ട​ക​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ട​ത്.
മാ​ര്‍​ച്ച് 14 ന് ​സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം വ​ന്ന​തി​നു പി​ന്നാ​ലെ അ​ശോ​ക​ന്‍ കു​ള​ന​ട പി​ന്മാ​റ​ണ​മെ​ന്ന് ബി​ജെ​പി​യി​ലെ​യും പോ​ഷ​ക സം​ഘ​ട​ന​ക​മാ​യ മ​ഹി​ളാ മോ​ര്‍​ച്ച​യി​ലെ​യും യു​വ​മോ​ര്‍​ച്ച​യി​ലെ​യും ഒ​രു വി​ഭാ​ഗം പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ തി​രു​വ​ല്ല ന​ഗ​ര​ത്തി​ല​ട​ക്കം പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ പ്ര​വ​ര്‍​ത്ത​ക​രു​ടെ എ​തി​ര്‍​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച നേ​തൃ​ത്വം അ​ശോ​ക​ന്‍ കു​ള​ന​ട​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം ഉ​റ​പ്പി​ച്ച​തോ​ടെ​യാ​ണ് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​ന്നും വി​ട്ടു നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്.
സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ തി​രു​വ​ല്ല​യി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ള്‍ പ​ണം വാ​ങ്ങി സം​ഘ​ടി​പ്പി​ച്ച​താ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ശോ​ക​ന്‍ കു​ള​ന​ട ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു.
ഇ​തും വി​ട്ടു നി​ന്ന നേ​താ​ക്ക​ളെ​യും പ്ര​വ​ര്‍​ത്ത​ക​രെ​യും ഏ​റെ ചൊ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ക​മാ​നം 25 ശ​ത​മാ​ന​ത്തോ​ളം പ്ര​വ​ര്‍​ത്ത​ക​ര്‍ വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്നു വി​ട്ടു നി​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.
ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ല്‍ വ​ന്‍ തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​മെ​ന്ന് ബോ​ധ്യ​മാ​യ​തോ​ടെ​യാ​ണ് ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പ് ത​ന്നെ വെ​ട്ടി നി​ര​ത്ത​ലു​മാ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ത​ന്നെ മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് എ​തി​ര്‍ ശ​ബ്ദ​മു​യ​ര്‍​ത്തു​ന്ന​വ​രു​ടെ ആ​രോ​പ​ണം.