തെ​ള്ളി​യൂ​ര്‍ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍ ദേ​വാ​ല​യം മൂ​റോ​ന്‍ കൂ​ദാ​ശ ചെ​യ്തു
Sunday, April 11, 2021 10:15 PM IST
തെ​ള്ളി​യൂ​ര്‍: സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പു​തി​യ ദേ​വാ​ല​യം ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കൂ​ദാ​ശ ചെ​യ്തു.

മൂ​റോ​ന്‍ കൂ​ദാ​ശ​യ്ക്കെ​ത്തി​യ ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ, തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​രെ പൗ​ര​സ്വീ​ക​ര​ണ​ത്തോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത്.

എ​ക്യു​മെ​നി​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വി​വി​ധ സാം​സ്‌​കാ​രി​ക, മ​ത നേ​താ​ക്ക​ള്‍ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രെ ഹാ​ര​മ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് ക​ര്‍​ദി​നാ​ളും ആ​ര്‍​ച്ച്ബി​ഷ​പും ചേ​ര്‍​ന്ന് ദേ​വാ​ല​യ​ത്തി​ന്‍റെ പ്ര​ധാ​ന​വാ​തി​ല്‍ തു​റ​ന്ന് അ​ക​ത്തു​ക​യ​റി നി​ല​വി​ള​ക്ക് തെ​ളി​യി​ച്ചു.
തു​ട​ര്‍​ന്ന് ഒ​മ്പ​താം മ​ണി​യു​ടെ പ്രാ​ര്‍​ഥ​ന​യ്ക്കു​ശേ​ഷം ദേ​വാ​ല​യ കൂ​ദാ​ശ​യു​ടെ ഒ​ന്നാം​ഭാ​ഗം ശു​ശ്രൂ​ഷ​ക​ള്‍ ക​ര്‍​ദി​നാ​ളി​ന്‍റെ​യും ആ​ര്‍​ച്ച്ബി​ഷ​പ്പി​ന്‍റെ​യും മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ട്ടു.

വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ണ്‍. ചെ​റി​യാ​ന്‍ താ​ഴ​മ​ണ്‍, മോ​ണ്‍. വ​ര്‍​ഗീ​സ് മ​രു​തൂ​ര്‍, മോ​ണ്‍. വ​ര്‍​ഗീ​സ് അ​ങ്ങാ​ടി​യി​ല്‍, ഡോ. ​തോ​മ​സ് കൊ​ടി​നാ​ട്ടു​കു​ന്നേ​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, ഫാ. ​ജോ​ര്‍​ജ് തോ​മ​സ് ഒ​ഐ​സി, ഫാ. ​ജോ​ണ്‍ തോ​മ​സ് ക​ണ്ട​ത്തി​ങ്ക​ല്‍, ഫാ. ​ഏ​ബ്ര​ഹാം പു​ത്ത​ന്‍​മ​ഠം, ഫാ. ​ജോ​സ് തൈ​പ്പ​റ​മ്പി​ല്‍, ഫാ. ​ഇ​ട്ടി മാ​ത്യു പു​ളി​ക്ക​ല്‍, ഫാ. ​റോ​ബി​ച്ച​ന്‍ മ​ല​യാ​റ്റി​ല്‍, വി​കാ​രി ഫാ.​ജോ​ര്‍​ജ് തേ​ക്ക​ട​യി​ല്‍ അ​തി​രൂ​പ​ത​യി​ലെ​യും ഇ​ത​ര സ​ഭ​ക​ളി​ലെ​യും വൈ​ദി​ക​ര്‍, സി​സ്റ്റേ​ഴ്സ്, വി​ശ്വാ​സി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ശു​ശ്രൂ​ഷ​യി​ല്‍ പ​ങ്കെ​ടു​ത്തു. ഫാ. ​ഫി​ലി​പ്പ് താ​യി​ല്യം, ഫാ. ​ജി​ബു ക​ര​പ്പ​ന​ശേ​രി​ല്‍, റെ​ജി പു​ത്ത​ന്‍​മ​ഠം തു​ട​ങ്ങി​യ​വ​ര്‍ ഗാ​യ​ക​സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ല്കി.