വി​ഷു എ​ത്തി, കൊ​ന്ന​പ്പൂ​വും വി​ല്പ​ന​യ്ക്ക്
Sunday, April 11, 2021 10:15 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് കാ​ല​ത്തെ വി​ഷു​വി​ന് കൊ​ന്ന​പ്പൂ​ക്ക​ളു​മാ​യി വി​പ​ണി ഒ​രു​ങ്ങി. വി​ഷു​ക്ക​ണി ഒ​രു​ക്കു​ന്ന​തി​നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഏ​റെ​യും വി​പ​ണി​യി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​യ്‌​ക്കെ​ല്ലാം വി​ല​യും കൂ​ടി. ക​ണി ഒ​രു​ക്കു​ന്ന​തി​നാ​യി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നൊ​പ്പം ക​ണി​ക്കൊ​ന്ന​യു​ടെ പൂ​വ് വി​ല്പ​ന​യ്ക്കു വ​ച്ചി​രി​ക്കു​ന്ന​ത്.

റോ​ഡി​നി​രു​വ​ശ​ങ്ങ​ളി​ലു​മാ​ണ് പൂ​ക്ക​ളു​ടെ വി​ല്പ​ന. മാ​ര്‍​ച്ച് അ​വ​സാ​നം ത​ന്നെ കൊ​ന്ന​ക​ള്‍ പൂ​ത്തു​തു​ട​ങ്ങ​യി​രു​ന്നു. ര​ണ്ട് ത​ണ്ടി​ന് പ​ത്ത് രൂ​പ​യാ​ണ് കൊ​ന്ന​പ്പൂ​വി​ന്‍റെ വി​ലക​ണി ഉ​ല്പ​ന്ന​ങ്ങ​ള്‍​ക്കും പ​ച്ച​ക്ക​റി​ക​ള്‍​ക്കും പു​റ​മേ പ​ട​ക്ക വി​പ​ണി​യും സ​ജീ​വ​മാ​ണ്.

ക​ഴി​ഞ്ഞ വ​ര്‍​ഷം കോ​വി​ഡി​ല്‍ മ​ങ്ങി​പ്പോ​യ വി​പ​ണി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ള്‍. പ​ട​ക്കം വി​ല്‍​ക്കാ​ന്‍ എ​ല്ലാ ക​ട​ക​ള്‍​ക്കും അ​നു​മ​തി​യി​ല്ല. ശി​വ​കാ​ശി​യി​ല്‍ നി​ന്നാ​ണ് ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ പ​ട​ക്ക​ങ്ങ​ളെ​ത്തു​ന്ന​ത്. പൂ​ത്തി​രി​യും കു​ര​വ​പ്പൂ​വും ച​ക്ര​ങ്ങ​ളും മ​ത്താ​പ്പൂ​വും തു​ട​ങ്ങി വി​പ​ണി തെ​ളി​യു​ക​യാ​ണ്.

ഭീ​മ​മാ​യ ന​ഷ്ട​മാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷം പ​ട​ക്ക വി​പ​ണി​യി​ലു​ണ്ടാ​യ​ത്.

വി​ഷു​വി​നാ​യി പ​ട​ക്കം നി​ര്‍​മി​ച്ച​തി​ന് ശേ​ഷ​മാ​ണ് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തും ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​തും. ഈ ​വ​ര്‍​ഷം ലാ​ഭം ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ള്‍.

ജി​ല്ല​യി​ല്‍ 80 ക​ട​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് പ​ട​ക്കം വി​ല്‍​ക്കാ​ന്‍ ലൈ​സ​ന്‍​സു​ള്ള​ത്.
വി​ഷു​ക്കി​റ്റ് വി​ല 150 രൂ​പ

വി​പ​ണി​യി​ല്‍ വി​ഷു​ക്കി​റ്റ് ത​യാ​റാ​യി​ട്ടു​ണ്ട്.

ക​ണി വെ​ള്ള​രി, മു​രി​ങ്ങ​ക്കാ​യ, മ​ത്ത​ങ്ങ, മാ​ങ്ങ എ​ന്നി​വ അ​ട​ങ്ങി​യ കി​റ്റാ​ണു​ള്ള​ത്. പ​ച്ച​ക്ക​റി​യ്ക്ക് വി​ല കു​റ​ഞ്ഞ​തും ആ​ശ്വാ​സ​മാ​ണ്.

ഈ​യാ​ഴ്ച പ​ച്ച​ക്ക​റി​യ്ക്ക് വി​ല കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു.
നാ​ട​ന്‍ വെ​ള്ള​രി, പ്ച്ച​മാ​ങ്ങ, മു​രി​ങ്ങ​ക്കാ​യ എ​ന്നി​വ വി​പ​ണി​യി​ല്‍ എ​ത്തി​യാ​ല്‍ വി​ല പി​ടി​ച്ചു​നി​ര്‍​ത്താ​നാ​കും.

അ​തേ​സ​മ​യം പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍​ക്ക് വി​ല കൂ​ടു​ത​ലാ​ണ്. ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ജി​ല്ല​യി​ല്‍ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും എ​ത്തു​ന്ന​ത്.

വി​ഷു പ്ര​മാ​ണി​ച്ച് കൂ​ടു​ത​ല്‍ സാ​ധ​ന​ങ്ങ​ള്‍ ഓ​ര്‍​ഡ​ര്‍ ന​ല്‍​കി കാ​ത്തി​രി​ക്കു​ക​യാ​ണ് വ്യാ​പാ​രി​ക​ള്‍.
ഓ​റ​ഞ്ച്, മാ​ത​ളം, ആ​പ്പി​ള്‍ തു​ട​ങ്ങി പ​ഴ​വ​ര്‍​ഗ​ങ്ങ​ളു​ടെ വി​ല വ​ര്‍​ധി​ച്ച​ത് വി​ല്പ​ന ഇ​ടി​യാ​ന്‍ കാ​ര​ണ​മാ​യി. ഓ​റ​ഞ്ചി​ന്‍റെ സീ​സ​ണ്‍ ക​ഴി​ഞ്ഞ​തോ​ടെ ഇ​വ​യു​ടെ വ​ര​വ് കു​റ​ഞ്ഞ​താ​ണ് വി​ല കൂ​ടാ​ന്‍ കാ​ര​ണം.