കോ​വി​ഡ് അ​തി​വേ​ഗ വ്യാ​പ​നം ! മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ചെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്
Saturday, April 10, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ജി​ല്ല​യി​ൽ കോ​വി​ഡ് അ​തി​വേ​ഗ വ്യാ​പ​നം ന​ട​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഇ​ത്ത​ര​ത്തി​ൽ ഒ​രു വ്യാ​പ​നം ര​ണ്ടും മൂ​ന്നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ലാ​ണ് സം​ഭ​വി​ച്ച​തെ​ങ്കി​ൽ ഇ​ന്നി​പ്പോ​ൾ പ്ര​തി​ദി​ന രോ​ഗ​വ്യാ​പ​നം കൂ​ടി​വ​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ്ഥാ​നാ​ർ​ഥി​യ​ട​ക്കം 49 പേ​രി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ, ഡ്യൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്. പ്ര​തി​ദി​ന വ്യാ​പ​നം നൂ​റി​നു താ​ഴേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നെ​ങ്കി​ലും ഇ​ന്നി​പ്പോ​ൾ അ​ത് 250 ക​വി​ഞ്ഞു. വീ​ണ്ടും 500നു ​മു​ക​ളി​ലെ​ത്താ​ൻ അ​ധി​കം ദി​വ​സം വേ​ണ്ടി​വ​രി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. 8.16 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യു​ടെ ഇ​പ്പോ​ഴ​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. മ​ര​ണ​നി​ര​ക്ക് 0.22 ശ​ത​മാ​ന​മാ​ണ്. കോ​വി​ഡ് ബാ​ധി​ത​രാ​ണെ​ങ്കി​ലും ഇ​ത​ര രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രു​ടെ മ​ര​ണം കോ​വി​ഡ് ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്താ​റു​മി​ല്ല.

ആ​ദ്യ കോ​വി​ഡ് ത​രം​ഗ​ത്തി​ൽ അ​റു​പ​തും എ​ണ്‍​പ​തും മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ ആ​യി​രു​ന്നു മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. ഇ​ന്ന​ത് നാ​ല്പ​തി​ൽ താ​ഴെ​യു​ള്ള​വ​രി​ലേ​ക്കെ​ത്തി​യി​രി​ക്കു​ന്നു. മു​പ്പ​തു​ക​ഴി​ഞ്ഞ​വ​രി​ലും രോ​ഗം വ​ലി​യ തോ​തി​ൽ വ്യാ​പ​ക​മാ​കു​ന്നു​ണ്ട്.