വോ​ട്ട് രേഖ​പ്പെ​ടു​ത്തി​യ​ത് 19,765 പേ​ർ; ‌‌95. 58 ശ​ത​മാ​നം ‌‌
Wednesday, April 7, 2021 10:24 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 80 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, കോ​വി​ഡ് ബാ​ധി​ത​ർ, ക്വാ​റ​ന്‍റൈ​നീ​ൽ ക​ഴി​യു​ന്ന​വ​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ത്തി​ലെ 19,765 വോ​ട്ട​ർ​മാ​രു​ടെ വീ​ട്ടി​ലെ​ത്തി സ്പെ​ഷ​ൽ ബാ​ല​റ്റ് വോ​ട്ട് ശേ​ഖ​രി​ച്ചു. 80 വ​യ​സി​ന് മു​ക​ളി​ലു​ള്ള വി​ഭാ​ഗ​ത്തി​ൽ 18,733 സ്പെ​ഷ​ൽ ബാ​ല​റ്റ് വോ​ട്ടി​ന് അ​പേ​ക്ഷി​ച്ച​വ​രി​ൽ 17,917 പേ​രും, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 1885 പേ​രി​ൽ 1802 പേ​രും, കോ​വി​ഡ് രോ​ഗി​ക​ളും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​മാ​യ 59 പേ​രി​ൽ 46 പേ​രും ത​പാ​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.
പോ​സ്റ്റ​ൽ ബാ​ല​റ്റി​ന് അ​ർ​ഹ​ത നേ​ടി​യ 20,677 പേ​രി​ൽ 19,765 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 95.58 ശ​ത​മാ​ന​മാ​ണി​ത്.‌
80 വ​യ​സി​ന് മു​ക​ളി​ലു​ള്ള 18,733 പേ​രും ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 1885 പേ​രും കോ​വി​ഡ് രോ​ഗി​ക​ളും ക്വാ​റ​ന്‍റൈ​നീ​ൽ ക​ഴി​യു​ന്ന​വ​രു​മാ​യ 59 പേ​രു​മാ​ണ് സ്പെ​ഷ​ൽ ബാ​ല​റ്റ് വോ​ട്ടി​ന് അ​ർ​ഹ​ത നേ​ടി​യി​രു​ന്ന​ത്. മാ​ർ​ച്ച് 17 വ​രെ പ്ര​ത്യേ​ക ത​പാ​ൽ വോ​ട്ടി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്കാ​ണു സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. മാ​ർ​ച്ച് 27 മു​ത​ൽ ഏ​പ്രി​ൽ ര​ണ്ട് വ​രെ തീ​യ​തി​ക​ളി​ലാ​ണ് സ്പെ​ഷ്യ​ൽ ബാ​ല​റ്റ് വോ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ളി​ലെ​ത്തി ശേ​ഖ​രി​ച്ച​ത്.‌
നി​യോ​ജ​ക മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ബ്സ​ന്‍റീ​സ് സ്പെ​ഷ​ൽ ബാ​ല​റ്റ് വോ​ട്ടി​ന് അ​പേ​ക്ഷി​ച്ച​വ​ർ, വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​വ​ർ എ​ന്ന ക്ര​മ​ത്തി​ൽ.‌
‌തി​രു​വ​ല്ല- 4520, 4282.
റാ​ന്നി- 3331, 3193.
ആ​റ​ന്മു​ള- 5263, 5068.
കോ​ന്നി- 3898, 3737.
അ​ടൂ​ർ- 3665, 3485. ‌‌