8814 തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ള്‍​ നീ​ക്കം ചെ​യ്തു ‌
Monday, March 8, 2021 10:13 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി. വി​വി​ധ സ്‌​ക്വാ​ഡു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പോ​സ്റ്റ​റു​ക​ള്‍, ന​റു​ക​ള്‍, ചു​മ​രെ​ഴു​ത്തു​ക​ള്‍, കൊ​ടി​ക​ള്‍, ഫ്‌​ള​ക്‌​സു​ക​ള്‍ തു​ട​ങ്ങി​യ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കി.‌
ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 8814 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ നീ​ക്കം ചെ​യ്തു. ഇ​തി​ല്‍ ഒ​രു ചു​മ​രെ​ഴു​ത്ത്, 4529 പോ​സ്റ്റ​റു​ക​ള്‍, 2190 ബാ​ന​റു​ക​ള്‍, 2094 കൊ​ടി​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്നു. സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും 158 പോ​സ്റ്റ​റു​ക​ളും 60 കൊ​ടി​ക​ളും ഉ​ള്‍​പ്പെ​ടെ 218 സാ​മ​ഗ്രി​ക​ളും നീ​ക്കം ചെ​യ്തു.തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ല്‍ 2092 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും റാ​ന്നി-2119, ആ​റ​ന്മു​ള- 1556, കോ​ന്നി-1542, അ​ടൂ​ര്‍-2505 സാ​മ​ഗ്രി​ക​ളു​മാ​ണ് നീ​ക്കം ചെ​യ്ത​ത്. ‌