നി​യ​മ ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല ഇ​ന്ന് ‌. ‌
Monday, March 8, 2021 10:13 PM IST
പ​ത്ത​നം​തി​ട്ട: പ്രൊ​ബേ​ഷ​ന്‍ നി​യ​മ​ത്തെ​ക്കു​റി​ച്ചും നേ​ര്‍​വ​ഴി പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​മു​ള്ള ബോ​ധ​വ​ല്‍​ക്ക​ര​ണ ശി​ല്പ​ശാ​ല ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​ടൂ​ര്‍ ബി​ആ​ര്‍​സി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. അ​ടൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് 1 എ​സ്.​വി. മ​നേ​ഷ് ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.‌
അ​ടൂ​ര്‍ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ബി.​വി​നോ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്രൊ​ബേ​ഷ​ന്‍ നി​യ​മം സം​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ഏ​ലി​യാ​സ് തോ​മ​സ് ക്ലാ​സ് ന​യി​ക്കും.
നേ​ര്‍​വ​ഴി​യും ആ​ഫ്റ്റ​ര്‍​കെ​യ​ര്‍ സ​ര്‍​വീ​സ് എ​ന്ന വി​ഷ​യ​ത്തി​ല്‍ കൊ​ല്ലം ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ് പ്രൊ​ബേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് റോ​യി ഡേ​വി​ഡ് ക്ലാ​സു​ക​ള്‍ ന​യി​ക്കും.
പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ടൂ​ര്‍ താ​ലൂ​ക്ക് നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ സ​ ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നി​യ​ മ ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല.