സാ​മൂ​ഹ്യ പു​രോ​ഗ​തി​യി​ൽ വ​നി​ത​ക​ളു​ടെ സം​ഭാ​വ​ന​ക​ൾ നി​സ്തു​ലം: മാ​ർ പെ​രു​ന്തോ​ട്ടം
Monday, March 8, 2021 10:13 PM IST
ച​ങ്ങ​നാ​ശേ​രി: സാ​മൂ​ഹ്യപു​രോ​ഗ​തി​യി​ൽ സ്ത്രീ​സ​മൂ​ഹം ന​ൽ​കു​ന്ന പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. അ​തി​രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ വ​നി​താ​ദി​നാ​ച​ര​ണ​ത്തി​ൽ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​നി​ത​ക​ളെ ആ​ദ​രി​ച്ചു​കൊ​ണ്ടു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്. സ്ത്രീ​ക​ളു​ടെ നേ​തൃ​പാ​ട​വും ക​ഴി​വും കു​ടും​ബ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ന·​യ്ക്കാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും മാർ പെരുന്തോട്ടം കൂ​ട്ടി​ച്ചേ​ർ​ത്തു.
പാ​റേ​ൽ സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​തൃ​വേ​ദി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ചേ​ന്നോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​നം കോ​ട്ട​യം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ജി ജോ​ണ്‍​സ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ, ഫാ. ​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട്, ഫാ. ​ജോ​ണ്‍​സ​ണ്‍ ചാ​ല​യ്ക്ക​ൽ, ഫാ. ​ടി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ, പി​തൃ​വേ​ദി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ലാ​ലി ഇ​ള​പ്പു​ങ്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഡോ. ​റോ​സ​മ്മ സോ​ണി, സി​സ്റ്റ​ർ ജോ​ബി​ൻ, മാ​യാ ജോ​യി, സോ​ണി​യ ജോ​ർ​ജ്, ര​ഞ്ജി​നി മാ​ത്യു, മി​നി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.