പ്രാ​ദേ​ശി​ക സി​പി​എം ഘ​ട​ക​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം ‌
Monday, March 8, 2021 10:11 PM IST
പ​ത്ത​നം​തി​ട്ട: എ​ൽ​ഡി​എ​ഫ് സീ​റ്റു നി​ർ​ണ​യ​ത്തേ തു​ട​ർ​ന്ന് റാ​ന്നി രാ​ഷ്ട്രീ​യം ക​ല​ങ്ങി​മ​റി​യു​ന്നു. 25 വ​ർ​ഷ​മാ​യി സി​പി​എം പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മ​ണ്ഡ​ലം കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​നു വി​ട്ടു​കൊ​ടു​ത്ത​തി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും ഉ​യ​രു​ന്ന​ത്.
എ​ൽ​ഡി​എ​ഫ് ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലു​ണ്ടാ​യ ധാ​ര​ണ​പ്ര​കാ​രം റാ​ന്നി മ​ണ്ഡ​ലം കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു വി​ട്ടു​കൊ​ടു​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ​ദി​വ​സം സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യി​ലും സെ​ക്ര​ട്ടേ​റി​യ​റ്റി​ലും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പാ​ർ​ട്ടി ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റി​പ്പോ​ർ​ട്ടിം​ഗ് പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ളി​ലേ​ക്കു​മെ​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ കോ​ട്ടാ​ങ്ങ​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ആ​റം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​രി​ക​യും ചെ​യ്തു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​റ്റു ചി​ല ക​മ്മി​റ്റി​ക​ളി​ലും പ്ര​തി​ഷേ​ധം ഉ​യ​രാ​നി​ട​യു​ണ്ട്. ‌
കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​റാ​ന്നി സീ​റ്റി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ അ​ന്തി​മ​മാ​യി തീ​രു​മാ​നി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ നേ​താ​ക്ക​ളു​ടെ​യും ജി​ല്ല​യ്ക്കു പു​റ​ത്തു​നി​ന്നു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​നേ​താ​ക്ക​ളി​ൽ പ​ല​രും മ​ണ്ഡ​ല​ത്തി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ട​തു മു​ന്ന​ണി ഘ​ട​ക​ക​ക്ഷി​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി റാ​ന്നി​യി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. യു​ഡി​എ​ഫി​ൽ ഘ​ട​ക​ക​ക്ഷി​യാ​യി​രി​ക്കു​ന്പോ​ൾ കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജെ 1977​ലും 1987ലും ​റാ​ന്നി​യി​ൽ മ​ത്സ​രി​ച്ചി​രു​ന്നു. പാ​ർ​ട്ടി സ്ഥാ​പ​ക നേ​താ​വ് വ​യ​ലാ ഇ​ടി​ക്കു​ള​യു​ടെ നാ​ടാ​ണ് റാ​ന്നി​യെ​ന്ന​ത് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്നു. ‌

‌ഘ​ട​ക​ക​ക്ഷി​ക്കു സീ​റ്റ് ന​ല്കി​യ​ത്മു​ന്ന​ണി മ​ര്യാ​ദ​യു​ടെ ഭാ​ഗം: രാ​ജു ഏ​ബ്ര​ഹാം ‌

എ​ൽ​ഡി​എ​ഫി​ൽ ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ന് സി​പി​എം സി​റ്റിം​ഗ് സീ​റ്റ് വി​ട്ടു​കൊ​ടു​ക്കേ​ണ്ടി​വ​ന്ന​ത് മു​ന്ന​ണി മ​ര്യാ​ദ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ പ്ര​തി​ക​രി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​എ​ൽ​ഡി​എ​ഫി​ലെ പു​തി​യ ഘ​ട​ക​ക​ക്ഷി​യാ​ണ്.
റാ​ന്നി എ​ൽ​ഡി​എ​ഫി​ന് ഉ​റ​ച്ച വി​ജ​യ​പ്ര​തീ​ക്ഷ​യു​ള്ള മ​ണ്ഡ​ല​മാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വ​രു​ന്ന​തോ​ടെ എ​ൽ​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങും. മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ധാ​ന പ്ര​ചാ​ര​ണ​വി​ഷ​യ​മാ​കും. ക​ഴി​ഞ്ഞ 25 വ​ർ​ഷം റാ​ന്നി​യെ പ്ര​തി​നി​ധീ​ക​രി​ച്ച​യാ​ളാ​ണ് രാ​ജു ഏ​ബ്ര​ഹാം. ര​ണ്ടു ടേം ​പൂ​ർ​ത്തീ​ക​രി​ച്ച എ​ല്ലാ​വ​രും മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന സി​പി​എം തീ​രു​മാ​ന​മാ​ണ് ആ​റാം അ​ങ്ക​ത്തി​ന് രാ​ജു ഏ​ബ്ര​ഹാ​മി​നു ത​ട​സ​മാ​യ​ത്. ഇ​തോ​ടെ​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​റാ​ന്നി മ​ണ്ഡ​ല​ത്തി​ൽ പി​ടി​മു​റു​ക്കി​യ​ത്. ‌‌

എ​ൽ​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ട്: എ​ൻ.​എം. രാ​ജു ‌

തു​ട​ർ​ഭ​ര​ണ​ത്തി​നു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ൽ എ​ൽ​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു പ​റ​ഞ്ഞു. ഏ​തു ഘ​ട​ക​ക​ക്ഷി മ​ത്സ​രി​ച്ചാ​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ​ന്ന നി​ല​യി​ൽ മു​ന്ന​ണി ഒ​റ്റ​ക്കെ​ട്ടാ​യി​രി​ക്കും. കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പ്ര​ഖ്യാ​പി​ക്കും. മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​രാ​യ നി​ര​വ​ധി​യാ​ളു​ക​ൾ പാ​ർ​ട്ടി​യി​ലു​ണ്ടെ​ന്നും ഇ​വ​രി​ൽ നി​ന്നൊ​രാ​ൾ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നും രാ​ജു പ​റ​ഞ്ഞു. ‌