വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​യി പർവതാരോഹണ ചാ​മ്പ്യ​ൻ​ഷി​പ്പ്
Monday, March 8, 2021 10:11 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ട്സ് കൗ​ൺ​സി​ലി​ന്‍റെ​യും മൗ​ണ്ട​നീയറിം​ഗ് അ​സോ​സി​യേ​ഷ​ൻ ഇ​ട​പ്പ​രി​യാ​രം എ​സ്എ​ൻ​ഡി​പി ഹൈ​സ്കൂ​ൾ എ​ന്നി​വ​രു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ തല പർവതാരോഹണ ചാ​മ്പ്യ​ൻ​ഷി​പ്പ് സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സൈ​ഡ് റാ​പ്പിം​ഗ്,ട്രിം​ഗ് റാ​പ്പ​റിം​ഗ്, അ​ടി​ഫി​ഷ്യ​ൽ ക്ലെം​ബിം​ഗ്, നാ​ച്ച്വ​റ​ൽ ബിം​ഗ് ഹ്യു​മ​ർ, വാ​ലി ക്രോ​സിം​ഗ്, തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ പ​രി​ശി​ല​ന പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ5​പ്പ​രി​യാ​രം എ​സ്എ​ൻ​ഡി​പി ഹൈ​സ്കൂ​ളി​ന് സ​മീ​പം കാ​ഞ്ഞി​ര​ത്തി​നാ​ൽ പാ​റ​മ​ട​യി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​യി.‌
ജി​ല്ലാ സ്പോ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ ചാ​ന്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മൗ​ണ്ട​നീ​യ​റിം​ഗ് പ​രി​ശീ​ല​ന​ത്തി​നാ​യി പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ അ​ഞ്ച​ക്കാ​ല പാ​റ​മ​ട​യി​ൽ സ്ഥി​രം സം​വി​ധാ​നം ഉ​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൗ​ണ്ട​നീ​യ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ൽ മം​ഗ​ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജി​ത് ലാ​ൽ, ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ജി. റെ​ജി, സ്കൂ​ൾ മാ​നേ​ജ​ർ എം. ​എ​ൻ. മോ​ഹ​ന​ൻ, എ​ച്ച്എം എ​സ്. ശൈ​ല​ശ്രീ, മ​ഞ്ജു, വി​നോ​ദ്, രാ​ജി ര​ജി​കു​മാ​ർ, പി. ​കെ. പ്ര​സ​ന്ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌