പെ​ൺ​മ​യെ ആ​ദ​രി​ച്ച് പോ​ലീ​സ് സേ​ന, മു​ഖ്യ​സ്ഥാ​ന​ങ്ങ​ളി​ൽ വ​നി​ത​ക​ൾ​ക്കു ചു​മ​ത​ല ‌
Monday, March 8, 2021 10:09 PM IST
പ​ത്ത​നം​തി​ട്ട: അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തി​ൽ ജി​ല്ല​യി​ലെ പോ​ലീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സ് ഓ​ഫീ​സു​ക​ളി​ലും സു​പ്ര​ധാ​ന ചു​മ​ത​ല​ക​ൾ ന​ൽ​കി​യ​തി​ലൂ​ടെ വ​നി​താ ദി​നാ​ചാ​ര​ണം അ​ർ​ഥ​വ​ത്താ​ക്കി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി പ​റ​ഞ്ഞു.ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല വ​നി​ത​യ്ക്കു ത​ന്നെ ആ​ണെ​ങ്കി​ലും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ അ​ട​ക്കം വ​നി​ത​ക​ളു​ടെ ചു​മ​ത​ല​യി​ലേ​ക്കു മാ​റി​യ​ത് പു​തു​മ നി​റ​ഞ്ഞ അ​നു​ഭ​വ​മാ​യി. ‌

വ​നി​ത​ക​ളു​ടെ സേ​വ​നം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നാ​യി വ​നി​താ​പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഈ​ദി​ന​ത്തി​ൽ പ്ര​ധാ​ന ചു​മ​ത​ല​ക​ൾ ഏ​ല്പി​ച്ചു. ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വ​നി​ത​ക​ൾ​ക്ക് ചാ​ർ​ജ് ന​ൽ​കു​ക​യും സ്ത്രീ​ക​ൾ​ക്കു​ള്ള സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ, ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ച​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ഡ്യൂ​ട്ടി ഓ​ഫീ​സ​ർ, ജി​ഡി ചാ​ർ​ജ്, പാ​റാ​വ്, പെ​റ്റീ​ഷ​ൻ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ സു​പ്ര​ധാ​ന ജോ​ലി​ക​ൾ കൂ​ടാ​തെ പി​ങ്ക് പ​ട്രോ​ൾ, ഹൈ​വേ പ​ട്രോ​ൾ, ജി​ല്ലാ​പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ഗാ​ർ​ഡ് എ​ന്നീ ഡ്യൂ​ട്ടി​ക​ളി​ലും വ​നി​ത​ക​ളെ നി​യോ​ഗി​ച്ചു. ‌

വ​നി​താ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത​ളം സീ​താ​ല​യ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വേ​ണ്ടി സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന​ക്ലാ​സും ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. സ​ബ് ഡി​വി​ഷ​ണ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളാ​യ പ​ത്ത​നം​തി​ട്ട​യി​ൽ എ​സ്ഐ അ​നു​രൂ​പ, അ​ടൂ​രി​ൽ എ​സ്ഐ സു​ജാ​ത, കോ​ന്നി​യി​ൽ എ​സ്ഐ നി​ത്യാ​സ​ത്യ​ൻ, റാ​ന്നി​യി​ൽ എ​സ്ഐ കെ. ​പി. ഷേ​ർ​ലി, തി​രു​വ​ല്ല​യി​ൽ എ​സ്ഐ ലി​സി എ​ന്നി​വ​ർ ഡ്യൂ​ട്ടി ഓ​ഫീ​സ​ർ​മാ​രാ​യി. ജി​ഡി ചാ​ർ​ജ്, പാ​റാ​വ് ഡ്യൂ​ട്ടി​ക​ളി​ൽ വ​നി​താ എ​സ്‌​സി​പി​ഒ​മാ​രും, സി​പി​ഒ​മാ​രും യ​ഥാ​ക്ര​മം കൃ​ത്യ​നി​ർ​വ​ഹ​ണം ന​ട​ത്തി. വ​നി​താ സെ​ൽ എ​സ്ഐ സൂ​സി മാ​ത്യു ഹൈ​വേ പ​ട്രോ​ൾ സം​ഘ​ത്തെ ന​യി​ച്ച​പ്പോ​ൾ മൂ​ന്ന് പി​ങ്ക് പ​ട്രോ​ൾ സം​ഘ​ങ്ങ​ളി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള വ​നി​താ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ഡ്യൂ​ട്ടി നി​ർ​വ​ഹി​ച്ചു. ‌

ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ഗാ​ർ​ഡി​ന്‍റെ നേ​തൃ​ത്വം വ​നി​താ എ​സ്‌​സി​പി​ഒ ബീ​ന​ക്കാ​യി​രു​ന്നു. ദീ​പ്തി, ശ്രീ​ജ എ​ന്നി​വ​ർ സു​ര​ക്ഷാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ജി​ല്ലാ​പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ പെ​റ്റീ​ഷ​ൻ സെ​ല്ലി​ന്‍റെ ചു​മ​ത​ല​യും വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്കാ​യി​രു​ന്നു. ‌

വ​നി​താ​ദി​നാ​ച​ര​ണം ‌

പ​ത്ത​നം​തി​ട്ട: കേ​ര​ള മ​ഹി​ളാ​സം​ഘം (എ​ന്‍​എ​ഫ്ഐ​ഡ​ബ്ല്യു) പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​ർ​വ ദേ​ശീ​യ വ​നി​താ​ദി​ന​മാ​യി ആ​ച​രി​ച്ചു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ ഭാ​സ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പ​ത്മി​നി​യ​മ്മ, മ​ഹി​ളാ സം​ഘം ദേ​ശീ​യ സ​മി​തി​യം​ഗം എം. ​പി. മ​ണി​യ​മ്മ, ശീ​നാ​ദേ​വി കു​ഞ്ഞ​മ്മ, ലി​സി ദി​വാ​ൻ, സു​മ​തി ന​രേ​ന്ദ്ര​ൻ, രേ​ഖാ അ​നി​ൽ, മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി​ജ​യാ വി​ത്സ​ൻ, ഗീ​താ സ​ദാ​ശി​വ​ൻ, ജൈ​ന​മ്മ തോ​മ​സ്, മി​നി മോ​ഹ​ൻ, ത​ങ്ക​മ​ണി ടീ​ച്ച​ർ, ശു​ഭ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

‌മ​ല്ല​പ്പ​ള്ളി: ഹാ​ബേ​ൽ ഫൗ​ണ്ടേ​ഷ​നും സ്വാ​തി കു​ടു​ബ​ശ്രീ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ വ​നി​താ​ദി​നം ഫാ​മി​ലി കൗ​ൺ​സി​ല​ർ ഡോ.​ദേ​വി​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ജി​ത കു​ട്ട​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സാ​മു​വേ​ൽ നെ​ല്ലി​ക്കാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​സ​ഫ് ചാ​ക്കോ, ലീ​ന സി. ​ജോ​ൺ, പി.​ജെ. ജോ​ബി​മോ​ൾ, പൊ​ന്ന​മ്മ സ​ദാ​ശി​വ​ൻ, ലീ​ന റെ​ജി, സു​നി​ത പി. ​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

പ​ത്ത​നം​തി​ട്ട: അ​ന്ത​ർ​ദേ​ശീ​യ വ​നി​താ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​ഖി​ലേ​ന്ത്യാ ഐ​ക്യ​മ​ഹി​ളാ​സം​ഘം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​ൻ അ​ഖി​ലേ​ന്ത്യാ ഐ​ക്യ​മ​ഹി​ളാ സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​മൂ​ണ്‍ കാ​സിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ്റി.​കെ. ശ്യാ​മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി അം​ബി​കാ സോ​മ​രാ​ജ​ൻ, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ഹി​ദ ഷാ​ന​വാ​സ്, മി​നി എ​ബി, മ​റി​യം ബാ​ബു, ജി. ​പാ​ർ​വ​തി, ആ​ർ​എ​സ്പി ദേ​ശീ​യ ക​മ്മി​റ്റി​യം​ഗം കെ.​എ​സ്. ശി​വ​കു​മാ​ർ, സം​സ്ഥാ​ന​ക​മ്മി​റ്റി​യം​ഗം ആ​ർ.​എം. ഭ​ട്ട​തി​രി, കെ. ​ത​ങ്ക​മ​ണി, ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.‌