പത്തനംതിട്ട: വൈഎംസിഎ ഭാരവാഹികളായി ജോഷ്വാ മാത്യു - പ്രസിഡന്റ്, ഏബൽ മാത്യു, മനോജ് തെക്കേടം - വൈസ് പ്രസിഡന്റുമാർ, സുനിൽ പി. ഏബ്രഹാം - സെക്രട്ടറി, അനി എം. ഏബ്രഹാം - ജോയിന്റ് സെക്രട്ടറി, രാജു തോമസ് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. ഡയറക്ടർ ബോർഡംഗങ്ങളായി ഡോ. ലെബി ഫിലിപ്പ് മാത്യു, ജെറി ഈശോ ഉമ്മൻ, ജോർജ് കോശി മൈലപ്രാ, എം.ജെ. തോമസ്, സാജൻ കോശി, സാലി ജോൺ, ജോൺസൺ വിളവിനാൽ, ജസ്റ്റിൻ ജോർജ് മാത്യു, കെ.കെ. മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.
എസ്വൈഎസ് ജില്ലാ ഭാരവാഹികൾ
പത്തനംതിട്ട: എസ്വൈഎസ് പത്തനംതിട്ട ജില്ലാ യൂത്ത് കൗൺസിൽ കുമ്പഴയിൽ നടന്നു.ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. എം. ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് എക്സിക്യൂട്ടീവംഗം അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി മുഖ്യ പ്രഭാഷണം നടത്തി.
ഭാരവാഹികളായി മുഹമ്മദ് ഷിയാഖ് ജൗഹരി - പ്രസിഡന്റ്, സലാഹുദ്ദീൻ മദനി - ജനറൽ സെക്രട്ടറി, എ. പി. മുഹമ്മദ് അഷ്ഹർ - ഫിനാൻസ് സെക്രട്ടറി, സയ്യിദ് ബാ ഫഖ്റുദ്ദീൻ ബുഖാരി, അബ്ദുൽ സലാം സഖാഫി അടൂർ - വൈസ് പ്രസിഡന്റുമാർ, സുധീർ വഴിമുക്ക്, സുനീർ അലി സഖാഫി പന്തളം, എം.എ. നിസാർ, ജലീൽ ജൗഹരി പാടം, മിസ്ബാഹുദ്ദീൻ ബുഖാരി, മാഹീൻ നിരണം - സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു.