കൊ​ണ്ടും കൊ​ടു​ത്തും അ​ര​ങ്ങൊ​രു​ക്കി മു​ന്ന​ണി നേ​താ​ക്ക​ൾ ‌
Saturday, March 6, 2021 11:27 PM IST
പ​ത്ത​നം​തി​ട്ട:​എ​ൽ​ഡി​എ​ഫി​ന് സം​സ്ഥാ​ന​ത്തു തു​ട​ർ​ഭ​ര​ണം ഉ​റ​പ്പെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ. സ​ർ​വ മേ​ഖ​ല​യി​ലും പ​രാ​ജ​യ​പ്പെ​ട്ട സ​ർ​ക്കാ​ർ അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്. ജ​ന​ങ്ങ​ളെ സ​മീ​പി​ക്കാ​ൻ പോ​ലും കെ​ല്പി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ളെ​ന്ന് ബി​ജെ​പി ദ​ക്ഷി​ണ​മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി നാ​യ​ർ.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ന്‍റെ ജ​ന​വി​ധി 2021നു ​തു​ട​ക്കം കു​റി​ച്ചു ന​ട​ന്ന സം​വാ​ദം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു നേ​താ​ക്ക​ൾ. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ പ്ര​സം​ഗി​ച്ചു. ‌

കേ​ന്ദ്ര ഏ​ജ​ൻ​സി പ്ര​തി​പ​ക്ഷ പ്ര​ചാ​ര​ക​ർ: രാ​ജു ഏ​ബ്ര​ഹാം

സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​മേ​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തു​ന്ന അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​റു​ത്ത അ​ധ്യാ​യ​മാ​ണെ​ന്ന് രാ​ജു ഏ​ബ്ര​ഹാം വി​ശ​ദീ​ക​രി​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ ഓ​ർ​മി​പ്പി​ക്കു​ന്ന നി​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് നാ​ട്ടി​ൽ ന​ട​ന്നു​വ​രു​ന്ന​ത്. കേ​ന്ദ്ര ഏ​ജ​ൻ​സി​യെ പ്ര​ചാ​ര​ക​രാ​യി മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും രാ​ജു കു​റ്റ​പ്പെ​ടു​ത്തി.

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ നാ​ട്ടി​ൽ ന​ട​പ്പാ​ക്കി​യ​ത്. ജ​ന​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​നൊ​പ്പ​മെ​ന്നു മ​ന​സി​ലാ​ക്കി​യ യു​ഡി​എ​ഫും ബി​ജെ​പി​യും കേ​ന്ദ്ര ഏ​ജ​ൻ​സി​യെ ഉ​പ​യോ​ഗി​ച്ച് സ​ർ​ക്കാ​രി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും രാ​ജു പ​റ​ഞ്ഞു.

വി​വി​ധ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക്ര​മ​സ​മാ​ധാ​നം ഉ​ൾ​പ്പെ​ടെ ഒ​ന്പ​തു കാ​ര്യ​ങ്ങ​ളി​ൽ കേ​ര​ളം മു​ന്നി​ലാ​ണ്. തു​ട​ർ​ഭ​ര​ണ​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. വി​ക​സ​ന​രം​ഗ​ത്തു വ​ൻ​മു​ന്നേ​റ്റ​മാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ലു​ണ്ടാ​യ​ത്. പൊ​തു​സാ​ഹ​ച​ര്യം ഏ​റെ മെ​ച്ച​പ്പെ​ട്ടു. റോ​ഡു​ക​ൾ വി​ക​സി​ച്ചു. ഗ്രാ​മീ​ണ റോ​ഡു​ക​ൾ അ​ട​ക്കം ബി​എം​ബി​സി നി​ര​വാ​ര​ത്തി​ലേ​ക്കു​യ​ർ​ന്നു. വി​ശ​പ്പി​ല്ലാ​ത്ത കേ​ര​ളം പ​ദ്ധ​തി വ​ൻ വി​ജ​യ​മാ​യി. മ​ഹാ​പ്ര​ള​യ​ത്തെ നേ​രി​ട്ട​തി​നൊ​പ്പം നാ​ശ​ന​ഷ്ട​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ച്ചു. ‌
ലൈ​ഫ് മി​ഷ​നി​ല​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി ഭ​വ​ന​ര​ഹി​ത​ർ​ക്കു വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി. ഹൈ​ടെ​ക് സ്കൂ​ളു​ക​ൾ ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് മേ​ഖ​ല​ക​ളി​ൽ ഉ​യ​ർ​ന്നു. കൂ​ടം​ക​ളം പ​വ​ർ​ഹൈ​വേ വ​ൻ നേ​ട്ട​മാ​യി. പി​എം റോ​ഡ് വി​ക​സ​നം, ശ​ബ​രി​മ​ല നി​ല​യ്ക്ക​ൽ ഇ​ട​ത്താ​വ​ളം പ​ദ്ധ​തി, ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം തു​ട​ങ്ങി​യ​വ വ​ൻ​നേ​ട്ട​ങ്ങ​ളാ​ണ്. ജി​ല്ല​യി​ലെ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​മാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്.

‌മു​ഖ​മു​ദ്ര അ​ഴി​മ​തി​യു​ടേ​ത്: ബാ​ബു ജോ​ർ​ജ്

ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് അ​വ​കാ​ശ​പ്പെ​ടു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഏ​റെ​യും തൊ​ട്ടു​മു​ന്പു​ള്ള ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ സം​ഭാ​വ​ന​ക​ളാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്. കി​ഫ്ബി​യും ലൈ​ഫ്മി​ഷ​നും സ്പ്രം​ഗ്ള​റും പ​ന്പ മ​ണ​ലും ഉ​ൾ​പ്പെ​ടെ എ​ൽ​ഡി​എ​ഫാ​യി തു​ട​ങ്ങി​യ​തെ​ല്ലാം അ​ഴി​മ​തി​ക​ളാ​യി. സ്വ​ർ​ണ​ക്ക​ട​ത്ത് വി​വാ​ദം കൊ​ടു​ന്പി​രി കൊ​ള്ളു​ന്നു. കേ​ന്ദ്ര ഏ​ജ​ൻ​സി​യെ വി​ളി​ച്ചു​വ​രു​ത്തി അ​ന്വേ​ഷ​ണം ഏ​ല്പി​ച്ച​വ​ർ യാ​ഥാ​ർ​ഥ്യം വെ​ളി​വാ​യ​പ്പോ​ൾ അ​ന്വേ​ഷ​ണ​ത്തെ പ​ഴി​ക്കു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ​വും പാ​ളി. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യാ​ണ് കേ​ര​ള​ത്തി​ലു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​ക​ളി​ൽ വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അ​ഞ്ച് എം​എ​ൽ​എ​മാ​ർ ഉ​ണ്ടാ​യി​ട്ടും കാ​ര്യ​മാ​യ ഒ​രു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​വും ന​ട​ന്നി​ട്ടി​ല്ല. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റോ​ഡു​ക​ൾ ടാ​ർ ചെ​യ്തു വി​ക​സ​ന​നേ​ട്ടം അ​വ​കാ​ശ​പ്പെ​ടാ​നാ​കി​ല്ല. 100 പേ​ർ​ക്ക് തൊ​ഴി​ൽ കൊ​ടു​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​വും നാ​ട്ടി​ലു​ണ്ടാ​യി​ല്ല. കി​ഫ്ബി​യു​ടെ പേ​രി​ൽ കു​റെ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. ഇ​വ​യെ​ല്ലാം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ട്ടു​മാ​സം കൊ​ണ്ട് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യെ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന കോ​ന്നി എം​എ​ൽ​എ​യു​ടെ മാ​ന്ത്രി​ക​വി​ദ്യ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യും. ഒ​രു മെ​ഡി​ക്ക​ൽ കോ​ള​ജി​നെ അ​ഞ്ചു​കൊ​ല്ലം പി​ന്നി​ലാ​ക്കു​ക​യാ​ണ് എ​ൽ​ഡി​എ​ഫ് ചെ​യ്ത​ത്. ഇ​പ്പോ​ഴും അ​ത്യാ​ഹി​ത വി​ഭാ​ഗം അ​ട​ക്കം ഇ​വി​ടെ സ​ജ്ജ​മാ​യി​ട്ടി​ല്ല. ഐ​പി വി​ഭാ​ഗം തു​റ​ന്നെ​ങ്കി​ലും രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നാ​കു​ന്നി​ല്ല. വി​ല​ക്ക​യ​റ്റം കാ​ര​ണം ജ​ന​ങ്ങ​ൾ പൊ​റു​തി മു​ട്ടി.

‌ഇ​ച്ഛാ​ശ​ക്തി​യി​ല്ലാ​ത്ത എം​എ​ൽ​എ​മാ​ർ: ഷാ​ജി

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഇ​ച്ഛാ​ശ​ക്തി​യി​ല്ലാ​ത്ത എം​എ​ൽ​എ​മാ​രാ​ണ് നാ​ടി​ന്‍റെ മു​ര​ടി​പ്പി​നു കാ​ര​ണ​മെ​ന്ന് ബി​ജെ​പി മേ​ഖ​ല സെ​ക്ര​ട്ട​റി ഷാ​ജി നാ​യ​ർ പ​റ​ഞ്ഞു. ടി​പ്പ​റു​ക​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ ശ്ര​മം. അ​ലൈ​ൻ​മെ​ന്‍റു​ക​ൾ മാ​റ്റി​റോ​ഡു പ​ണി​യാ​നും എം​എ​ൽ​എ​മാ​രു​ടെ സ​ഹാ​യ​മു​ണ്ട്. നാ​ലു​വ​രി​പ്പാ​ത​യു​ള്ള ഒ​രു റോ​ഡു പോ​ലും ന​മ്മു​ടെ നാ​ട്ടി​ൽ ഇ​ല്ല.

അ​തി​വേ​ഗ റെ​യി​ൽ​വേ ര​ണ്ട് മു​ന്ന​ണി​ക​ളു​ടെ​യും സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​പ്പോ​ഴ​ത്തെ പ​ദ്ധ​തി​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഒ​രു സ്റ്റോ​പ്പ് പോ​ലു​മി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്താ​നാ​കു​ന്നി​ല്ലെ​ങ്കി​ൽ നാ​ടി​ന് എം​എ​ൽ​എ​മാ​ർ എ​ന്തി​നാ​ണെ​ന്ന് ഷാ​ജി ആ​രാ​ഞ്ഞു.അ​ഴി​മ​തി​യു​ടെ കാ​ര്യ​ത്തി​ൽ ഇ​രു​മു​ന്ന​ണി​ക​ളും തു​ല്യ​രാ​ണ്. സം​ശു​ദ്ധ ഭ​ര​ണ​മാ​ണ് എ​ൻ​ഡി​എ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ന്യൂ​ന​പ​ക്ഷ ക്ഷേ​മ​ത്തി​ന്‍റെ ഫ​ണ്ടി​ൽ 80 ശ​ത​മാ​ന​വും ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​നു മാ​ത്ര​മാ​യി ന​ൽ​കു​ന്നു. അ​നീ​തി​യും പ്രീ​ണ​ന​ന​യ​വു​മാ​ണ് മു​ന്ന​ണി​ക​ളു​ടെ മു​ഖ​മു​ദ്ര​യെ​ന്നും ഷാ​ജി കു​റ്റ​പ്പെ​ടു​ത്തി. .

‌ശ​ബ​രി​മ​ല​യും റാ​ന്നി പ​ഞ്ചാ​യ​ത്തും

ശ​ബ​രി​മ​ല​യെ രാ​ഷ്ട്രീ​യ വി​ഷ​യ​മാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ യു​ഡി​എ​ഫി​ല്ലെ​ന്ന് ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ് സ്വീ​ക​രി​ക്കു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പ് ന​യ​മെ​ന്ന് ഷാ​ജി കു​റ്റ​പ്പെ​ടു​ത്തി. ആ​ചാ​ര​സം​ര​ക്ഷ​ണം മു​ൻ​നി​ർ​ത്തി വി​ശ​ദ​മാ​യ ബി​ല്ല് കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​മെ​ന്നും ഷാ​ജി നാ​യ​ർ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് രാ​ജു ഏ​ബ്ര​ഹാം പ​റ​ഞ്ഞ​പ്പോ​ൾ ന​ട​പ്പാ​കു​ന്ന പ​ദ്ധ​തി​യ​ല്ലി​തെ​ന്നും യു​ഡി​എ​ഫ് കാ​ല​ത്തു കൊ​ണ്ടു​വ​ന്ന വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി​യെ അ​ട്ടി​മ​റി​ച്ചി​ല്ലേ​യെ​ന്നും ബാ​ബു ജോ​ർ​ജ്.

റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി​യു​മാ​യി ചേ​ർ​ന്ന് എ​ൽ​ഡി​എ​ഫ് ഭ​ര​ണം തു​ട​രു​ന്ന​ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടു​ള്ള ബാ​ന്ധ​വ​മെ​ന്ന് ബാ​ബു ജോ​ർ​ജ് കു​റ്റ​പ്പെ​ടു​ത്തി. റാ​ന്നി​യി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​ഡി​എ​ഫി​ൽ ഇ​ല്ലെ​ന്നാ​യി​രു​ന്നു രാ​ജു​വി​ന്‍റെ മ​റു​പ​ടി. കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​സ്ഡി​പി​ഐ പി​ന്തു​ണ​ച്ച പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും രാ​ജി​വ​ച്ചി​രു​ന്നു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് എ​ഡ്സി​പി​ഐ വോ​ട്ടു വാ​ങ്ങി​യ​ല്ലെ​ന്നും രാ​ജു പ​റ​ഞ്ഞു.

‌പ​ട്ട​യ​ത്തി​നു കാ​ത്തി​രു​ന്ന​വ​രോ​ട്...

കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ല​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രോ​ട് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ക​ഥ​യാ​ണ് എം​എ​ൽ​എ​യ്ക്കു പ​റ​യാ​നു​ള്ള​ത്. കേ​ന്ദ്രാ​നു​മ​തി​ക്കാ​യി ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വീ​ണ്ടും അ​പേ​ക്ഷ വി​ച്ചി​ട്ടു​ണ്ട്. കോ​ന്നി​യി​ൽ ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 1400 പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ന​ൽ​കി​യ വ്യാ​ജ​രേ​ഖ​യാ​യ​തി​നാ​ലാ​ണെ​ന്ന് രാ​ജു ഏ​ബ്ര​ഹാം പ​റ​ഞ്ഞു. എ​ന്നാ​ൽ രാ​ഷ്ട്രീ​യ​മാ​യ വി​വേ​ച​ന​മാ​ണ് കോ​ന്നി​യി​ൽ കാ​ട്ടി​യ​തെ​ന്ന് ബാ​ബു ജോ​ർ​ജ് കു​റ്റ​പ്പെ​ടു​ത്തി. ഇ​തോ​ടൊ​പ്പം റാ​ന്നി​യി​ൽ ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ൾ സാ​ധു​വും കോ​ന്നി​യി​ലേ​ത് വ്യാ​ജ​വു​മെ​ന്ന വാ​ദം രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി പ​ട്ട​യ​ത്തി​നു​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​വ​രോ​ടു ചെ​യ്ത വ​ഞ്ച​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. റ​ദ്ദാ​ക്കി​യ പ​ട്ട​യ​ങ്ങ​ൾ​ക്കു പ​ക​രം ന​ൽ​കാ​നു​മാ​യി​ല്ല.

‌റാ​ന്നി​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്

പു​തു​താ​യി മു​ന്ന​ണി​യി​ലേ​ക്ക് എ​ത്തി​യ ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ന് റാ​ന്നി സീ​റ്റു ന​ൽ​കി​യ​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി​യാ​ണെ​ന്ന് രാ​ജു ഏ​ബ്ര​ഹാം. ര​ണ്ടു ടേ​മി​ല​ധി​കം പൂ​ർ​ത്തീ​ക​രി​ച്ച താ​നു​ൾ​പ്പെ​ടെ 23 പേ​രെ സി​പി​എം ഇ​ത്ത​വ​ണ മ​ത്സ​ര​ര​രം​ഗ​ത്തു​നി​ന്നു മാ​റ്റി​യ​തി​ലും അ​സ്വാ​ഭാ​വി​ക​ത ഒ​ന്നു​മി​ല്ല. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ റാ​ന്നി ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.‌