സ്വീ​പ്പ് വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണം;‌ ഗ്യാ​സ് സി​ല​ണ്ട​റു​ക​ളി​ല്‍ സ്റ്റി​ക്ക​ര്‍ പ​തി​പ്പി​ച്ചു
Saturday, March 6, 2021 11:25 PM IST
പ​ത്ത​നം​തി​ട്ട: സ്വീ​പ്(​സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്സ് എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ൻ​ഡ് ഇ​ല​ക്ട​റ​ല്‍ പാ​ര്‍​ട്ടി​സി​പ്പേ​ഷ​ന്‍) ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഗ്യാ​സ് സി​ല​ണ്ട​റു​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ സ്റ്റി​ക്ക​റു​ക​ള്‍ പ​തി​പ്പി​ച്ചു. ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി സ്റ്റി​ക്ക​ര്‍ പ​തി​പ്പി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.ച​ട​ങ്ങി​ല്‍ ഇ​ല​ക്ഷ​ന്‍ ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റ​ര്‍ പ​ത്ത​നം​തി​ട്ട റേ​ഷ​ന്‍ വ്യാ​പാ​രി ന​വാ​സ് ഖാ​ന് ജി​ല്ലാ ക​ള​ക്ട​ര്‍ കൈ​മാ​റി. ‌
അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി.​ചെ​ല്‍​സാ​സി​നി, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌