പ​ത്ത​നം​തി​ട്ട​യി​ൽ ജ​ല​വി​ത​ര​ണം ത​ക​രാ​റി​ൽ, ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല
Saturday, March 6, 2021 11:20 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളി​ലാ​യി കു​ടി​വെ​ള്ള വി​ത​ര​ണം നി​ശ്ച​ല​മാ​യി​ട്ടും ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നി​ല്ല.

ന​ഗ​ര​സ​ഭ​യു​ടെ മി​ക്ക​വാ​ർ​ഡു​ക​ളി​ലും പൈ​പ്പ് ലൈ​നി​ൽ വെ​ള്ള​മെ​ത്തു​ന്നി​ല്ല. കൗ​ൺ​സി​ല​ർ​മാ​ർ സം​യു​ക്ത സ​മ​രം ന​ട​ത്തി​യി​ട്ടും പ​രി​ഹാ​ര​മാ​യി​ല്ല. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​വ​രെ ന​ഗ​ര​സ​ഭ ടാ​ങ്ക​ർ ലോ​റി​യി​ലാ​ണ് വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ മി​ക്ക ഓ​ഫീ​സു​ക​ളി​ലും വെ​ള്ള​മെ​ത്തു​ന്നി​ല്ല. ഇ​വി​ടെ​യെ​ല്ലാം ന​ഗ​ര​സ​ഭ വെ​ള്ള​മെ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​ത് അം​ഗീ​ക​രി​ക്കു​വാ​നാ​കി​ല്ല. വാ​ർ​ഡു​ക​ളി​ൽ വെ​ള്ള​മെ​ത്തി​ക്കു​വാ​ൻ പോ​ലും ന​ഗ​ര​സ​ഭ​യ്ക്കു വെ​ള്ളം തി​ക​യു​ന്നി​ല്ല. എ​ല്ലാ​യി​ട​ത്തും വെ​ള്ള​മെ​ത്തി​ക്കാ​ൻ ജ​ല അ​ഥോ​റി​റ്റി​ക്ക് നി​ർ​ദേ​ശം ന​ൽ​കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക​ണ​മെ​ന്നും ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ. ​ജാ​സിം​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. ‌