പ​ന്ത​ള​ത്തെ ഭ​ര​ണ​ സ്തം​ഭ​ന​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷം
Sunday, February 28, 2021 10:50 PM IST
പ​ന്ത​ളം: ബി​ജെ​പി ഭ​രി​ക്കു​ന്ന പ​ന്ത​ളം ന​ഗ​ര​സ​ഭ​യു​ടെ ബ​ജ​റ്റ് അം​ഗീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് ഭ​ര​ണ​ത്തെ എ​ത്തി​ച്ച​താ​യി ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​ല്‍ ധ​ര്‍​ണ ന​ട​ത്തി.
വെ​ള്ളി​യാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ക​ണ്ട് ഉ​ച്ച​ക​ഴി​ഞ്ഞ് കൗ​ണ്‍​സി​ല​ര്‍​മാ​രി​ല്‍ ചി​ല​രെ വി​ളി​ച്ചു വ​രു​ത്തി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള നീ​ക്കം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ ആ​രം​ഭി​ക്കും മു​മ്പേ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ത​ട​ഞ്ഞി​രു​ന്നു. നി​യ​മ പ​ര​മ​ല്ലാ​തെ​യും കൗ​ണ്‍​സി​ല​ര്‍​മാ​രെ എ​ല്ലാ​വ​രെ​യും അ​റി​യി​പ്പി​ക്കാ​തെ​യും ബ​ജ​റ്റ് അ​വ​ത​ര​ണം സാ​ധ്യ​മ​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യി യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത് വോ​ട്ട് ഓ​ണ്‍ അ​ക്കൗ​ണ്ട് പാ​സാ​ക്ക​ണ​മെ​ന്ന യു​ഡി​എ​ഫ് നി​ര്‍​ദ്ദേ​ശം ചെ​യ​ര്‍​പേ​ഴ്‌​സ​ണും ഭ​ര​ണ സ​മി​തി​ക്കും അം​ഗീ​ക​രി​ക്കേ​ണ്ടി വ​രി​ക​യും കൗ​ണ്‍​സി​ല്‍ പി​രി​യു​ക​യു​മാ​ണു​ണ്ടാ​യ​ത്.
യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ കൗ​ണ്‍​സി​ലി​ല്‍ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ എ​ല്‍​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ്ര​ക​ട​ന​വു​മാ​യി ന​ഗ​ര​സ​ഭ ക​വ​ട​ത്തി​ല്‍ ധ​ര്‍​ണ ന​ട​ത്തു​ക​യാ​യി​രു​ന്നു.