266 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്
Sunday, February 28, 2021 10:50 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 266 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 252 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 16 പേ​രു​ണ്ട്. ജി​ല്ല​യി​ലെ 53 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പു​തി​യ രോ​ഗി​ക​ളു​ള്ള​ത്. 8.69 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യു​ടെ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 56473 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 50893 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 491 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 52169 ആ​യി. നി​ല​വി​ല്‍ 3961 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 2881 പേ​രാ​ണ് വീ​ടു​ക​ളി​ല്‍ രോ​ഗി​ക​ളാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 3485 പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ലാ​ണ്. 13997 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 1322 സ്ര​വ സാ​മ്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്‌​ക്കെ​ടു​ത്ത​ത്. 1587 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ണ്ട്.
മൂ​ന്നു മ​ര​ണം​കൂ​ടി
കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു​പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി (78), ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി (52), പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി (73) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ത​ര രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള സ​ങ്കീ​ര്‍​ണ​ത​ക​ളാ​ണ് മ​ര​ണ​കാ​ര​ണ​മാ​യി ആ​രോ​ഗ്യ​കു​പ്പ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.
പു​തി​യ ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോ​ണു​ക​ള്‍
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ലെ പു​തി​യ ക​ണ്ടെ​യ്ന്‍​മെന്‍റ്് സോ​ണു​ക​ള്‍ നി​ശ്ച​യി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.
ക​വി​യൂ​ര്‍ വാ​ര്‍​ഡ് 13 (മാ​ക്കാ​ട്ടി​ക്ക​വ​ല), കു​ള​ന​ട വാ​ര്‍​ഡ് ഒ​ന്ന് (മാ​ന്തു​ക വാ​ലു​കു​റ്റി കോ​ള​നി മു​ത​ല്‍ എ​മി​ന​ന്‍​സ് കോ​ള​നി വ​രെ​യും, ഷാ​പ്പി​ന്‍റ​യ്യ​ത്ത് പ​ടി പ​രി​യ​മൂ​ട്ടി​ല്‍ പ​ടി വ​രെ​യും, ഗ്ലോ​ബ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ മാ​ന്തു​ക ര​ണ്ടാം പു​ഞ്ച വ​രെ​യും ) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു​ദി​വ​സ​ത്തേ​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.