ജി​ല്ല​യി​ല്‍ ഏ​ഴ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​കൂ​ടി ശു​ചി​ത്വ പ​ദ​വി സ്വ​ന്ത​മാ​ക്കി
Sunday, February 28, 2021 10:50 PM IST
പ​ത്ത​നം​തി​ട്ട: ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ല്‍ മി​ക​വ് പു​ല​ര്‍​ത്തി ജി​ല്ല​യി​ലെ ഏ​ഴ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​കൂ​ടി ശു​ചി​ത്വ പ​ദ​വി​യി​ലേ​ക്ക്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ ശു​ചി​ത്വ പ​ദ​വി നേ​ടി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ എ​ണ്ണം 42 ആ​യി. ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളും ര​ണ്ട് ബ്ലോ​ക്കു​ക​ളും ജി​ല്ല​യി​ല്‍ ശു​ചി​ത്വ പ​ദ​വി നേ​ടി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്ത​ല പ്ര​ഖ്യാ​പ​നം കൊ​റ്റ​നാ​ട്ട് രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ഇ​ര​വി​പേ​രൂ​ര്‍, ക​വി​യൂ​ര്‍, കൊ​റ്റ​നാ​ട്, മ​ല്ല​പ്പു​ഴ​ശേ​രി, നാ​ര​ങ്ങാ​നം, ക​ട​മ്പ​നാ​ട്, ചി​റ്റാ​ര്‍ എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ര​ണ്ടാം​ഘ​ട്ട പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​രാ​ണ് ഈ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍, ശു​ചി​ത്വ​മി​ഷ​ന്‍, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി, മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് മി​ഷ​ന്‍, അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് മി​ഷ​ന്‍, കു​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ സം​യു​ക്ത പ്ര​വ​ര്‍​ത്ത​ന​മാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ശു​ചി​ത്വ പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്ന് ഹ​രി​ത​കേ​ര​ളം മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ. രാ​ജേ​ഷ് പ​റ​ഞ്ഞു.