ഖാ​ദി നൂ​ൽ​പ്, നെ​യ്ത്ത് പ​രി​ശീ​ല​ന​വും ജോ​ലി​യും
Sunday, February 28, 2021 10:50 PM IST
മ​ല്ല​പ്പ​ള്ളി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ എം​എ​സ്എം​ഇ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ അ​മ​ല​ഗി​രി, മ​ല്ല​പ്പ​ള്ളി, കു​റു​ന്പ​നാ​ടം, അ​തി​ര​ന്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​സ് ഖാ​ദി നൂ​ൽ​പ് നെ​യ്ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ സ്റ്റൈ​പ്പ​ന്‍റോ​ടു​കൂ​ടി സ്പി​ന്നിം​ഗി​ലും വി​വിം​ഗി​ലും സൗ​ജ​ന്യ​പ​രി​ശീ​ല​നം ന​ല്കു​ന്നു.
16നും 48​നും മ​ധ്യേ​യു​ള്ള സ്ത്രീ, ​പു​രു​ഷ​ന്മാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ആ​ദ്യം അ​പേ​ക്ഷി​ക്കു​ന്ന 25 വ്യ​ക്തി​ക​ൾ​ക്ക് 3000 രൂ​പ സ്റ്റൈ​പ്പ​ന്‍റ് ല​ഭി​ക്കും. കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റും കൂ​ടാ​തെ ജോ​ലി​യും ല​ഭി​ക്കും. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഇ​എ​സ്ഐ ചി​കി​ത്സാ​നു​കൂ​ല്യ​വും മി​നി​മം വേ​ജ​സ്, എം​ഡി​എ, ക്ഷേ​മ​നി​ധി തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും. ഫോ​ൺ: 9946207025 (അ​തി​ര​ന്പു​ഴ), 9539561840 (അ​മ​ല​ഗി​രി), 9562368530 (മ​ല്ല​പ്പ​ള്ളി), 7034993577 (മ​ല്ല​പ്പ​ള്ളി).