നേ​തൃ​വ​ഴി​യി​ല്‍ പ്ര​മു​ഖ​ര്‍; കേ​ര​ള കോ​ണ്‍​ഗ്ര​സി​നു​മു​ണ്ട് പ​ത്ത​നം​തി​ട്ട ച​രി​ത്രം
Sunday, February 28, 2021 10:46 PM IST
ബിജു കുര്യൻ

പ​ത്ത​നം​തി​ട്ട: ഏ​തു മു​ന്ന​ണി​യി​ലാ​യാ​ലും പ​ത്ത​നം​തി​ട്ട​യു​ടെ രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക സ്വാ​ധീ​ന​മാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​ഭാ​ഗ​ങ്ങ​ള്‍ പു​ല​ര്‍​ത്തി​വ​ന്ന​ത്. 1965 മു​ത​ലു​ള്ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പാ​ര്‍​ട്ടി​ക്ക് അ​ര്‍​ഹ​മാ​യ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു​വെ​ന്ന​താ​ണ് ച​രി​ത്രം.ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​യി​രു​ന്ന നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളാ​ണ് 1982 മു​ത​ല്‍ പ​ത്ത​നം​തി​ട്ട​യു​ടെ ഭാ​ഗ​മാ​യ​ത്.

കേ​ര​ള കോ​ണ്‍​ഗ്ര​സ് രൂ​പീ​കൃ​ത​മാ​യ 1964നു​ശേ​ഷം ന​ട​ന്ന എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഈ ​നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ത്സ​രി​ച്ചു. ഒ​രേ​സ​മ​യം കേ​ര​ള കോ​ണ്‍​ഗ്ര​സു​കാ​രാ​യ ഒ​ന്നി​ല​ധി​കം എം​എ​ല്‍​എ​മാ​രും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ണ്ടാ​യി. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ മ​ന്ത്രി​മാ​രും സ്പീ​ക്ക​റും ഒ​ക്കെ​യാ​യി​രു​ന്നു.

മ​ധ്യ​തി​രു​വി​താം​കൂ​റി​ലും മ​ല​യോ​ര മേ​ഖ​ല​യി​ലു​മാ​യ ഉ​ള്‍​പ്പെ​ട്ട ഇ​പ്പോ​ഴ​ത്തെ പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ മ​ണ്ഡ​ല​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ഇ​ട​യി​ലെ സ്വാ​ധീ​ന​ത്തി​ലൂ​ടെ​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു വ​ള​ര്‍​ച്ച​യു​മു​ണ്ടാ​യ​ത്.

കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ വ​യ​ലാ ഇ​ടി​ക്കു​ള​യു​ടെ നാ​ടാ​ണ് റാ​ന്നി. അ​ദ്ദേ​ഹം റാ​ന്നി​യി​ല്‍ നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​യി​രു​ന്ന കാ​ല​യ​ള​വി​ലാ​ണ് പാ​ര്‍​ട്ടി​യു​ടെ ഉ​ദ​യം. 1965ല്‍ ​വ​യ​ല ഇ​ടി​ക്കു​ള മ​ണ്ഡ​ലം മാ​റി പ​ത്ത​നം​തി​ട്ട​യി​ല്‍ മ​ത്സ​രി​ച്ചു. അ​ന്ന​ദ്ദേ​ഹം അ​വി​ടെ വി​ജ​യി​ക്കു​ക​യും ചെ​യ്തു. റാ​ന്നി​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഇ.​എം. തോ​മ​സും ക​ല്ലൂ​പ്പാ​റ​യി​ല്‍ ജോ​ര്‍​ജ് തോ​മ​സും അ​ടൂ​രി​ല്‍ ക​ണ്ണോ​ത്ത് ഗോ​പാ​ല​ന്‍ നാ​യ​രും കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. 1965ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം നി​യ​മ​സ​ഭ രൂ​പീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ ഇ​വ​ര്‍​ക്ക് എം​എ​ല്‍​എ​മാ​രാ​യി തു​ട​രാ​നാ​യി​ല്ല. 1967 മു​ത​ല്‍ പ​ത്തു​വ​ര്‍​ഷം കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഇ. ​ജോ​ണ്‍ ജേ​ക്ക​ബാ​യി​രു​ന്നു തി​രു​വ​ല്ല​യു​ടെ പ്ര​തി​നി​ധി. ക​ല്ലൂ​പ്പാ​റ​യി​ല്‍ 1970, 77, 96 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ടി.​എ​സ്. ജോ​ണും എം​എ​ല്‍​എ​യാ​യി. ഡോ.​ജോ​ര്‍​ജ് മാ​ത്യു 1977 ല്‍ ​പ​ത്ത​നം​തി​ട്ട​യി​ല്‍ വി​ജ​യി​ച്ചു.

പാ​ര്‍​ട്ടി​യി​ലെ പി​ള​ര്‍​പ്പി​നേ തു​ട​ര്‍​ന്ന് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് ര​ണ്ട് മു​ന്ന​ണി​ക​ളി​ലാ​യി 1977 മു​ത​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ളു​ടെ മ​ത്സ​രം ന​ട​ന്നു. തി​രു​വ​ല്ല​യി​ല്‍ ഇ. ​ജോ​ണ്‍ ജേ​ക്ക​ബി​നെ നേ​രി​ട്ട​ത് മ​റ്റൊ​രു കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ജോ​ണ്‍ ജേ​ക്ക​ബ് വ​ള്ള​ക്കാ​ലി​ല്‍ ആ​ണ്. പ​ത്ത​നം​തി​ട്ട​യി​ല്‍ ഡോ.​ജോ​ര്‍​ജ് മാ​ത്യു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സി​റ്റിം​ഗ് എം​എ​ല്‍​എ കെ.​കെ. നാ​യ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ അ​ദ്ദേ​ഹം കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ന്‍​നി​ര നേ​താ​വാ​യി​രു​ന്നു.

ഇ. ​ജോ​ണ്‍ ജേ​ക്ക​ബ് 1977ല്‍ ​ഭ​ക്ഷ്യ​മ​ന്ത്രി​യാ​യി. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​ദ്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം. 1970 കാ​ല​യ​ള​വി​ല്‍ ടി.​എ​സ്. ജോ​ണ്‍ നി​യ​മ​സ​ഭ സ്പീ​ക്ക​റാ​യി. ഇ. ​ജോ​ണ്‍ ജേ​ക്ക​ബി​ന്‍റെ മ​ര​ണ​ത്തേ തു​ട​ര്‍​ന്ന് 1978ല്‍ ​ടി.​എ​സ്. ജോ​ണ്‍ മ​ന്ത്രി​യാ​യി. റാ​ന്നി​യി​ല്‍ നി​ന്നു​ള്ള പ്ര​ഫ.​കെ.​എ. മാ​ത്യു 1979ലെ ​സി.​എ​ച്ച്. മു​ഹ​മ്മ​ദ്‌​കോ​യ മ​ന്ത്രി​സ​ഭ​യി​ലും അം​ഗ​മാ​യി​രു​ന്നു.

1980ല്‍ ​ജോ​സ​ഫ് ഗ്രൂ​പ്പ് പ്ര​തി​നി​ധി​യാ​യി കെ.​എ. മാ​ത്യു ക​ല്ലൂ​പ്പാ​റ​യി​ല്‍ വി​ജ​യി​ച്ചു. അ​ന്ന് എ​ല്‍​ഡി​എ​ഫി​ലാ​യി​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ സി.​എ. മാ​ത്യു​വി​നെ​യാ​ണ് അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ല്‍ ര​ണ്ട് മു​ന്ന​ണി​ക​ളി​ലാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ സ്വ​ത​ന്ത്ര​നാ​യ കെ.​കെ. നാ​യ​ര്‍ ജ​യി​ച്ച​തും 1980ലാ​ണ്. തി​രു​വ​ല്ല​യി​ല്‍ മ​ത്സ​രി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് പി​ള്ള ഗ്രൂ​പ്പ് സ്ഥാ​നാ​ര്‍​ഥി വ​ര്‍​ഗീ​സ് ക​രി​പ്പാ​യി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

1982ല്‍ ​ക​ല്ലൂ​പ്പാ​റ​യി​ല്‍ ടി.​എ​സ്. ജോ​ണ്‍ വി​ജ​യി​ച്ചു. 1987 ല്‍ ​റാ​ന്നി​യി​ല്‍ ഈ​പ്പ​ന്‍ വ​ര്‍​ഗീ​സ് എം​എ​ല്‍​എ​യാ​യി. 1991 ല്‍ ​കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി​രു​ന്ന ജോ​സ​ഫ് എം.​പു​തു​ശേ​രി ക​ല്ലൂ​പ്പാ​റ​യി​ലും മാ​മ്മ​ന്‍ മ​ത്താ​യി തി​രു​വ​ല്ല​യി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 1996ല്‍ ​ക​ല്ലൂ​പ്പാ​റ​യി​ല്‍ ടി.​എ​സ്. ജോ​ണും തി​രു​വ​ല്ല​യി​ല്‍ മാ​മ്മ​ന്‍ മ​ത്താ​യി​യും വി​ജ​യി​ച്ചു. 1996ല്‍ ​പ​ത്ത​നം​തി​ട്ട​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഡി.​കെ. ജോ​ണാ​ണ് മ​ത്സ​രി​ച്ച​ത്. 2001ല്‍ ​മാ​മ്മ​ന്‍ മ​ത്താ​യി തി​രു​വ​ല്ല​യി​ലും ജോ​സ​ഫ് എം.​പു​തു​ശേ​രി ക​ല്ലൂ​പ്പാ​റ​യി​ലും എം​എ​ല്‍​എ​മാ​രാ​യി. പ​ത്ത​നം​തി​ട്ട​യി​ല്‍ മ​ത്സ​രി​ച്ച​ത് കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ജെ​റി ഈ​ശോ ഉ​മ്മ​ന്‍. മാ​മ്മ​ന്‍ മ​ത്താ​യി മ​രി​ച്ച​തി​നേ തു​ട​ര്‍​ന്ന് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ എ​ലി​സ​ബേ​ത്ത് മാ​മ്മ​ന്‍ മ​ത്താ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ചു.

2006ല്‍ ​ക​ല്ലൂ​പ്പാ​റ​യി​ല്‍ വീ​ണ്ടും ജോ​സ​ഫ് എം.​പു​തു​ശേ​രി കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പ്ര​തി​നി​ധി​യാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി. ജോ​സ​ഫ് ഗ്രൂ​പ്പ് സ്ഥാ​നാ​ര്‍​ഥി​യാ​യി എ​ല്‍​ഡി​എ​ഫ് നി​ര​യി​ല്‍ പ്ര​ഫ.​ഡി.​കെ. ജോ​ണ്‍ അ​ടൂ​രി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സ്ഥാ​നാ​ര്‍​ഥി​യാ​യി വി​ക്ട​ര്‍ ടി.​തോ​മ​സ് തി​രു​വ​ല്ല​യി​ലും മ​ത്സ​രി​ച്ചി​രു​ന്നു.

മ​ണ്ഡ​ല പു​ന​ര്‍​വി​ഭ​ജ​നം 2009ല്‍ ​പൂ​ര്‍​ത്തി​യാ​യ​തി​നു പി​ന്നാ​ലെ 2011ല്‍ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​നു സീ​റ്റ് കു​റ​ഞ്ഞു. തി​രു​വ​ല്ല​യി​ല്‍ മ​ത്സ​രി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ വി​ക്ട​ര്‍ ടി.​തോ​മ​സ് പ​രാ​ജ​യ​പ്പെ​ട്ടു. മ​റ്റു മ​ണ്ഡ​ല​ങ്ങ​ള്‍ പാ​ര്‍​ട്ടി​ക്കു മ​ത്സ​രി​ക്കാ​നു​ണ്ടാ​യി​ല്ല. 2016ലും ​ഒ​രു മ​ണ്ഡ​ല​ത്തി​ല്‍ മാ​ത്ര​മാ​ണ് മ​ത്സ​രി​ച്ച​ത്. തി​രു​വ​ല്ല​യി​ല്‍ മ​ത്സ​രി​ച്ച ജോ​സ​ഫ് എം.​പു​തു​ശേ​രി പ​രാ​ജ​യ​പ്പെ​ട്ടു. 1965 മു​ത​ലു​ള്ള ച​രി​ത്ര​ത്തി​ല്‍ അ​ടൂ​ര്‍, കോ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സി​നു സ്ഥാ​നാ​ര്‍​ഥി​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്. പു​ഷ്പ​ത്ത​ടം രാ​ഘ​വ​ന്‍, എ.​എം.​മാ​ത്യു, പി.​എം. അ​ല​ക്‌​സാ​ണ്ട​ര്‍ ഇ​വ​രൊ​ക്കെ അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ്.