അ​നു​മ​തി കി​ട്ടി​യാ​ല്‍ ക​ള​ത്തി​ലി​റ​ങ്ങാ​ന്‍ ത​യാ​റെ​ടു​പ്പ്
Sunday, February 28, 2021 10:46 PM IST
പ​ത്ത​നം​തി​ട്ട: മു​ന്ന​ണി​ക​ളി​ല്‍ തി​ര​ക്കി​ട്ട സീ​റ്റു​വി​ഭ​ജ​ന ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ മ​ത്സ​ര​രം​ഗ​ത്തു വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള പ​ല​രും മ​ണ്ഡ​ല​ത്തി​ല്‍ ഓ​ട്ട​പ്ര​ദ​ക്ഷി​ണം തു​ട​ങ്ങി. പ്ര​മു​ഖ പാ​ര്‍​ട്ടി​ക​ളോ മു​ന്ന​ണി​ക​ളോ ഇ​തേ​വ​രെ സ്വ​ന്തം സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ച് തീ​രു​മാ​നം അ​റി​യി​ച്ചി​ട്ടി​ല്ല. സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​ര്‍ അ​ട​ക്കം മ​ത്സ​ര​രം​ഗ​ത്ത് വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും പാ​ര്‍​ട്ടി​ക​ളു​ടെ തീ​രു​മാ​ന​ത്തി​നു കാ​ക്കു​ക​യാ​ണ് ഇ​വ​രും. എ​ന്നി​രു​ന്നാ​ലും മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന നി​ല​യി​ല്‍ പ​ല​രും പ്ര​മു​ഖ​രെ സ​ന്ദ​ര്‍​ശി​ച്ചും പ്ര​ധാ​ന പ്ര​വ​ര്‍​ത്ത​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യു​മൊ​ക്കെ മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​യി​ട്ടു​ണ്ട്.
മ​ണ്ഡ​ല​ത്തി​ലെ തി​ര​ക്കി​ട്ട ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ന്ന എം​എ​ല്‍​എ​മാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ടു​ത്ത ഒ​രു ഊ​ഴം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന തി​ര​ക്കി​ലു​മാ​ണി​പ്പോ​ള്‍.
കോ​ണ്‍​ഗ്ര​സി​ന്റെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ ച​ര്‍​ച്ച​ക​ള്‍ എ​ങ്ങു​മെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ത്സ​ര​രം​ഗ​ത്തു വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള പ​ല​രും മ​ണ്ഡ​ല​ത്തി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.
പ​ര​മാ​വ​ധി പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ളി​ലും വി​വാ​ഹം, മ​ര​ണം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലു​മൊ​ക്കെ സാ​ന്ന​ധ്യം അ​റി​യി​ച്ചും ഇ​വ​രും സ​ജീ​വ​മാ​ണ്. സ്ഥാ​നാ​ര്‍​ഥി​ത്വം ഉ​റ​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന​ത്തെ നി​ല​യി​ല്‍ വ​ള​രെ കു​റ​ച്ചു സ​മ​യം മാ​ത്ര​മേ ല​ഭ്യ​മാ​കു​ക​യു​ള്ളൂ. പ​ത്രി​ക പി​ന്‍​വ​ലി​ക്കു​ന്ന​തു മു​ത​ല്‍ ര​ണ്ടാ​ഴ്ച മാ​ത്ര​മാ​ണ് പ്ര​ചാ​ര​ണ​ത്തി​നു ല​ഭി​ക്കു​ന്ന സ​മ​യം. വേ​ന​ല്‍​ച്ചൂ​ടും കോ​വി​ഡ് പ്ര​തി​സ​ന്ധി​യും പ്ര​ചാ​ര​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും.
അ​തു​കൊ​ണ്ടു​ത​ന്നെ സീ​റ്റു​ണ്ടാ​യാ​ലും ഇ​ല്ലെ​ങ്കി​ലും സ​ജീ​വ​മാ​യി ത​ന്നെ മ​ണ്ഡ​ല​ത്തി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ക​യാ​ണ് നേ​താ​ക്ക​ള്‍. പ​ല​രും ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ പി​ന്‍​ബ​ല​ത്തി​ലാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നും പ​റ​യു​ന്നു.
എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ളാ​കാ​നു​ള്ള​വ​രും അ​ണി​യ​റ​യി​ല്‍ സ​ജീ​വ​മാ​യ ക​രു​നീ​ക്ക​ങ്ങ​ളി​ലാ​ണ്. പാ​ര്‍​ട്ടി ശ്ര​ദ്ധേ​യ​മാ​യ മ​ത്സ​രം സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ല്‍ ന​ട​ത്തി​യ മ​ണ്ഡ​ല​ങ്ങ​ള്‍ ല​ക്ഷ്യ​മി​ട്ട് ഇ​ത്ത​വ​ണ പ്ര​മു​ഖ​ര്‍ പ​ല​രും സ​ജീ​വ​മാ​ണ്.