എ​ന്‍. കെ. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍​ക്ക് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി
Sunday, February 28, 2021 10:46 PM IST
കോ​ഴ​ഞ്ചേ​രി: പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്‍. കെ. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍​ക്ക് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. തോ​ട്ട​പ്പു​ഴ​ശേ​രി പ്ര​ശാ​ന്തി​ല്‍ അ​ന്ത​രി​ച്ച സു​കു​മാ​ര​ന്‍ നാ​യ​രു​ടെ സം​സ്‌​കാ​രം ഇ​ന്ന​ലെ കൊ​വി​ഡ് പ്രൊ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം വീ​ട്ടു വ​ള​പ്പി​ല്‍ ന​ട​ന്നു.
മ​ക​ന്‍ എ​സ്. അ​നി​ല്‍ ചി​ത​യ്ക്ക് തീ ​കൊ​ളു​ത്തി.

സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, രാ​ഷ്ട്രീ​യ രം​ഗ​ത്തെ അ​ന​വ​ധി പേ​ര്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു. ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​ന്ത​രി​ച്ച​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി. മു​ന്‍ അ​ധ്യ​ക്ഷ​ന്‍ വി.​എം. സു​ധീ​ര​ന്‍, പി.​ടി. തോ​മ​സ് എം​എ​ല്‍​എ എ​ന്നി​വ​ര്‍ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ, മു​ന്‍ എം​എ​ല്‍​എ​മാ​രാ​യ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, ജോ​സ​ഫ് എം. ​പു​തു​ശേ​രി , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ജി മാ​ത്യു, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ്, പി. ​മോ​ഹ​ന്‍​രാ​ജ്, ഗ​വേ​ഷ​ക​ന്‍ ഡോ. ​ഡി. പ​ത്മ​ലാ​ല്‍, പ​ക്ഷി നി​രീ​ക്ഷ​ണ ഗ​വേ​ഷ​ക​ന്‍ ഡോ. ​ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഡോ. ​ജോ​സ് പാ​റ​ക്ക​ട​വി​ല്‍, പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍, വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.

അ​നു​ശോ​ചി​ച്ചു

ആ​റ​ന്മു​ള: പ​ത്ത​നം​തി​ട്ട ദി​ശ​യു​ടെ ഉ​പ​ദേ​ശ​ക സ​മ​തി​യം​ഗ​വും പ​മ്പാ പ​രി​ര​ക്ഷ​ണ സ​മി​തി​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എ​ന്‍. കെ. ​സു​കു​മാ​ര​ന്‍ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ല്‍ ദി​ശ അ​നു​ശോ​ചി​ച്ചു.

സെ​ക്ര​ട്ട​റി ഷാ​ന്‍ ര​മേ​ശ് ഗോ​പ​ന്‍ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് എം.​ബി. ദി​ലീ​പ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സ് ഫി​ലി​പ്പ്, ഷി​ജു, ല​യ, സു​മി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ആ​റ​ന്മു​ള: പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നും പ​മ്പാ പ​രി​ര​ക്ഷ​ണ സ​മി​തി​യു​ടെ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ ന്ന എ​ന്‍. കെ. ​സു​കു​മാ​ര​ന്‍ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ല്‍ കോ​ട്ട വി​വേ​കാ​ന​ന്ദ കേ​ന്ദ്രം അ​നു​ശോ​ചി​ച്ചു.
എം.​പി. സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​ബി.​ദി​ലീ​പ് കു​മാ​ര്‍ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

പ​മ്പ​യു​ടെ സം​ര​ക്ഷ​ക​ന്‍ ഇ​നി ഓ​ര്‍​മ​ക​ളി​ല്‍

കോ​ഴ​ഞ്ചേ​രി: കേ​ര​ള​ത്തി​ലെ ഭൂ​രി​ഭാ​ഗം ന​ദി​ക​ളു​ടെ ഗ​തി നാ​ശ​ത്തി​ലേ​ക്കാ​ണെ​ന്ന് ര​ണ്ട​ര പ​തി​റ്റാ​ണ്ട് മു​മ്പ് എ​ന്‍.​കെ. സു​കു​മാ​ര​ന്‍ നാ​യ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തെ അ​പ​ഹ​സി​ച്ച​വ​രാ​ണ് ഏ​റെ​യും. ന​ദി​ക്ക് നാ​ശ​മു​ണ്ടോ​യെ​ന്ന് പ​ല​രും ചോ​ദി​ച്ചു.

മ​ണ​ല്‍ വാ​രി​യാ​ല്‍ ന​ദി പു​ഷ്ടി​പ്പെ​ടു​ക​യ​ല്ലേ​യെ​ന്നും മ​ണ​ല്‍ പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​ണെ​ന്നു​മൊ​ക്കെ വാ​ദ​ങ്ങ​ളു​ണ്ടാ​യി. മ​ധ്യ​തി​രു​വി​താം​കൂ​റി​ല്‍ ത​ന്നെ വ​ര​ട്ടാ​ര്‍ എ​ന്ന ഒ​രു ന​ദി നാ​മ​വ​ശേ​ഷ​മാ​യ​പ്പോ​ള്‍ എ​ന്‍.​കെ. സു​കു​മാ​ര​ന്‍ നാ​യ​ര്‍​ക്ക് ചൂ​ണ്ടി​ക്കാ​ണി​ക്കാ​ന്‍ ഉ​ദാ​ഹ​ര​ണ​മാ​യി.

പി​ന്നീ​ടി​ങ്ങോ​ട്ട് പ​മ്പാ ന​ദി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി അ​ദ്ദേ​ഹം തു​ട​ങ്ങി​വ​ച്ച​ത് ദീ​ര്‍​ഘ​മാ​യ പോ​രാ​ട്ട​മാ​യി​രു​ന്നു. പ​മ്പ പ​രി​ര​ക്ഷ​ണ​സ​മി​തി എ​ന്ന പേ​രി​ല്‍ ഒ​രു സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു. അ​തി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യി മ​രി​ക്കു​ന്ന​തു​വ​രെ അ​ദ്ദേ​ഹം തു​ട​ര്‍​ന്നു.

പ​മ്പാ ന​ദി​യെ സം​ബ​ന്ധി​ച്ച് ഒ​ട്ടേ​റെ പ​ഠ​ന ഗ്ര​ന്ഥ​ങ്ങ​ളും അ​ദ്ദേ​ഹം പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ആ​നു​കാ​ലി​ക​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ ഇ​ല സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി അ​ദ്ദേ​ഹം എ​ഴു​തി​യ കു​റി​പ്പു​ക​ളും പ​ഠ​ന​ങ്ങ​ളും അ​ധി​കൃ​ത​രു​ടെ ക​ണ്ണ് തു​റ​പ്പി​ക്കാ​നു​ത​കി.

ന​ദി​യി​ലെ അ​ന​ധി​കൃ​ത മ​ണ​ല്‍ വാ​ര​ലി​ന് കൂ​ച്ചു വി​ല​ങ്ങി​ടാ​നും അ​ത് ഉ​പ​ക​രി​ച്ചു.
പ​മ്പ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ കു​ട്ട​നാ​ടി​ന്‍റെ പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ര്‍​ത്താ​നാ​കൂ​വെ​ന്ന ക​ണ്ടെ​ത്ത​ലു​ക​ള്‍ അ​ദ്ദേ​ഹം ശ​ക്ത​മാ​യി അ​വ​ത​രി​പ്പി​ച്ചു. നാ​ടി​ന്റെ സാം​സ്‌​കാ​രി​ക​ത​യു​ടെ ഭാ​ഗ​മാ​യ ന​ദി ഇ​തേ​നി​ല​യി​ല്‍ നി​ല​നി​ല്‍​ക്ക​ണ​മെ​ന്ന ചി​ന്ത​യി​ല്‍ എ​ന്‍​കെ​എ​സ് തു​ട​ങ്ങി​വ​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നാ​ടി​ന്‍റെ വി​കാ​ര​മാ​യി പി​ന്നീ​ട് മാ​റി.

വ​ര​ട്ടാ​റി​ന്‍റെ പു​ന​രു​ജ്ജീ​നം ഉ​ള്‍​പ്പെ​ടെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളു​മാ​യി മാ​റി. എ​ന്നാ​ല്‍ പ​മ്പാ ആ​ക്ഷ​ന്‍ പ്ലാ​ന്‍ ഉ​ദ്ദേ​ശി​ച്ച രീ​തി​യി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ദുഃ​ഖ​മു​ണ്ടാ​യി​രു​ന്നു. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​തി​രി​ക്കു​ന്ന​തി​ലെ ഉ​ദ്യോ​ഗ​സ്ഥ- രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലി​നെ​തി​രെ അ​ദ്ദേ​ഹം മി​ക്ക വേ​ദി​ക​ളി​ലും തു​റ​ന്ന​ടി​ച്ചി​രു​ന്നു.

2001 ല്‍ ​കേ​ര​ള ന​ദീ​തീ​ര സം​ര​ക്ഷ​ണ​വും മ​ണ​ല്‍ വാ​ര​ല്‍ നി​യ​ന്ത്ര​ണ​വും എ​ന്ന നി​യ​മം സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​ലും സു​കു​മാ​ര​ന്‍ നാ​യ​രു​ടെ പ​ങ്ക് നി​സ്തു​ല​മാ​ണ്.

പ​മ്പ- അ​ച്ച​ന്‍​കോ​വി​ല്‍- വൈ​പ്പാ​ര്‍ ലി​ങ്ക് പ​ദ്ധ​തി​യ്ക്കെ​തി​രെ ശ​ക്ത​മാ​യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും താ​ത്കാ​ലി​ക​മാ​യി ആ ​ഉ​ത്ത​ര​വ് മാ​റ്റി വ​യ്പ്പി​ക്കു​ന്ന​തി​നും സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ച​യാ​ളാ​ണ് എ​ന്‍​കെ​എ​സ്.

വൈ​പ്പാ​ര്‍ പ​ദ്ധ​തി​യു​മാ​യി ത​മി​ഴ്‌​നാ​ട് മു​ന്നോ​ട്ടു പോ​കു​ന്ന ഓ​രോ ഘ​ട്ട​ത്തി​ലും അ​തി​ജാ​ഗ്ര​ത​യോ​ടെ സു​കു​മാ​ര​ന്‍ നാ​യ​ര്‍ കേ​ര​ള​ത്തി​ന്‍റെ വാ​ദ​മു​ഖ​ങ്ങ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ന്നി​രു​ന്നു.

പ​മ്പാ പ​രി​ര​ക്ഷ​ണ സ​മി​തി പൂ​വ​ത്തു​രി​ല്‍ പ​മ്പാ ന​ദി​ക്ക​ര​യി​ല്‍ സ്ഥാ​പി​ച്ച പ​രി​സ്ഥി​തി വി​ജ്ഞാ​ന കേ​ന്ദ്രം ഇ​ന്നി​പ്പോ​ള്‍ നാ​ടി​ന്‍റെ സ​ര്‍​വ​ക​ലാ​ശാ​ല​യാ​ണ്. സു​കു​മാ​ര​ന്‍ നാ​യ​രി​ലൂ​ടെ തു​ട​ങ്ങി​വ​ച്ച പ​ല ഉ​ദ്യ​മ​ങ്ങ​ളും തു​ട​രു​ക​യെ​ന്ന​താ​ണ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ല്‍ നാ​ടി​നു മു​ന്നി​ലു​ള്ള വെ​ല്ലു​വി​ളി.