ചു​മ്മാ കേ​റി ബു​ക്ക്ഡ് അ​ടി​ക്ക​ല്ലേ, പ​ണി കി​ട്ടും..! ഒ​രു വ​ർ​ഷം ത​ട​വും 5000 രൂ​പ പി​ഴ​യും
Saturday, February 27, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന​തോ​ടെ സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്തി​റ​ങ്ങി. ആ​ദ്യ​ഘ​ട്ട​മാ​യി നി​ല​വി​ലു​ള്ള ചു​മ​ർ ര​ച​ന​ക​ൾ, പോ​സ്റ്റ​റു​ക​ൾ, കൊ​ടി​ക​ൾ, സ​ർ​ക്കാ​ർ ഫ​ണ്ട് വി​നി​യോ​ഗി​ച്ചു പൂ​ർ​ത്തീ​ക​രി​ച്ച പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ച ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ എ​ന്നി​വ 24 മ​ണി​ക്കൂ​റി​ന​കം നീ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ല്ലാ അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ളും പൊ​തു സ്വ​ത്തി​ലും പൊ​തു ഇ​ട​ത്തി​ലും റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡ്, റെ​യി​ല്‍​വേ പാ​ല​ങ്ങ​ള്‍, റോ​ഡു​ക​ള്‍, സ​ര്‍​ക്കാ​ര്‍ ബ​സു​ക​ള്‍, ഇ​ല​ക്ട്രി​ക് അ​ല്ലെ​ങ്കി​ല്‍ ടെ​ലി​ഫോ​ണ്‍ തൂ​ണു​ക​ള്‍, മു​നി​സി​പ്പ​ല്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം മു​ത​ല്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ നീ​ക്കം​ചെ​യ്യ​ണം.

ഒ​രു സ്വ​കാ​ര്യ സ്വ​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്ന എ​ല്ലാ അ​ന​ധി​കൃ​ത രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം മു​ത​ല്‍ 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ നീ​ക്കം ചെ​യ്യാ​നും നി​ർ​ദേ​ശ​മു​ണ്ട്. സ്വ​കാ​ര്യ മ​തി​ലു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത​വ​ർ​ക്കും മു​ന്ന​റി​യി​പ്പു​ണ്ട്.

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ മാ​ത്ര​മേ മ​തി​ലു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നാ​കൂ. അ​നു​വാ​ദ​മി​ല്ലാ​തെ മ​തി​ലി​ൽ എ​ഴു​തു​ക​യോ പോ​സ്റ്റ​ർ ഒ​ട്ടി​ക്കു​ക​യോ ചെ​യ്താ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ്.

അ​നു​വാ​ദ​മി​ല്ലാ​തെ സ്വ​കാ​ര്യ മ​തി​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച​താ​യ പ​രാ​തി ഉ​ണ്ടാ​യാ​ൽ കെ​പി​എ 120 ഡി ​വ​കു​പ്പു പ്ര​കാ​രം ഒ​രു വ​ർ​ഷം ത​ട​വും 5000 രൂ​പ പി​ഴ​യും അ​ല്ലെ​ങ്കി​ൽ ര​ണ്ടു​ശി​ക്ഷ​യും ഒ​രു​മി​ച്ചോ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും.

ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി, സ്ഥാ​നാ​ർ​ഥി അ​ല്ലെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റേ​തെ​ങ്കി​ലും വ്യ​ക്തി​ക​ള്‍ ഔ​ദ്യോ​ഗി​ക വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്.