ഇ​ട​തു മാ​റി​യ പ​ത്ത​നം​തി​ട്ട​യെ തി​രി​കെപ്പി​ടി​ക്കാ​ൻ വ​ല​തുപക്ഷം
Friday, February 26, 2021 10:50 PM IST
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച കോ​ട്ട​യെ​ന്ന് ഒ​രു​കാ​ല​ത്ത് വി​ശേ​ഷ​ണ​മു​ണ്ടാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട​യു​ടെ മ​ന​സ് ഇ​ന്നി​പ്പോ​ൾ ചാ​ഞ്ചാ​ട്ട​ത്തി​ന്‍റേ​താ​ണ്.
2011 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു മു​ത​ൽ ഇ​തു ക​ണ്ടു​തു​ട​ങ്ങി​യ​താ​ണ്. 2011ൽ ​അ​ഞ്ചി​ൽ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളും എ​ൽ​ഡി​എ​ഫി​നൊ​പ്പ​മാ​യി.
2016ൽ ​ഇ​തു നാ​ലി​ലെ​ത്തി. 2019ൽ ​കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടി ക​ഴി​ഞ്ഞ​തോ​ടെ എ​ൽ​ഡി​എ​ഫ് പ​ക്ഷ​ത്ത് അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളു​മാ​യി.2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫി​നു ലീ​ഡു​ണ്ടാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് മു​ന്നി​ലെ​ത്തി​യ അ​ടൂ​രി​ൽ യു​ഡി​എ​ഫ് മൂ​ന്നാ​മ​തു​മാ​യി.
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ​ന്മു​ള​യി​ൽ മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​ന് ലീ​ഡു​ണ്ടാ​യി​രു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൊ​ത്തം വോ​ട്ടു​നി​ല​യി​ൽ എ​ൽ​ഡി​എ​ഫ് ലീ​ഡ് ചെ​യ്തു​വെ​ന്നു മാ​ത്ര​മ​ല്ല, കൂ​ടു​ത​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ, പി​ന്നീ​ട് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി ജി​ല്ല​യി​ൽ ന​ട​ത്തി​യ മു​ന്നേ​റ്റം ശ്ര​ദ്ധേ​യ​മാ​ണ്. പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് പ​രാ​ജ​യ​ത്തി​നു ബി​ജെ​പി വോ​ട്ടു​ക​ൾ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ബ​രി​മ​ല വി​ഷ​യം ക​ത്തി​നി​ന്ന​തോ​ടെ ബി​ജെ​പി വോ​ട്ടു​വ​ർ​ധ​ന വ​രു​ത്തി​യെ​ങ്കി​ലും ന​ഷ്ടം എ​ൽ​ഡി​എ​ഫി​നാ​യി​രു​ന്നു. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​നാ​യി​രു​ന്നു ലോ​ക്സ​ഭ​യി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി. അ​തേ ആ​വേ​ശ​ത്തി​ൽ അ​ദ്ദേ​ഹം കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ത്സ​രി​ച്ചു.
കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ളു​ടെ സീ​റ്റി​ൽ തീ​രു​മാ​നം നീ​ളു​ന്നു
ജി​ല്ല​യി​ൽ എ​ൽ​ഡി​എ​ഫി​ലും യു​ഡി​എ​ഫി​ലും ഓ​രോ മ​ണ്ഡ​ലം പ്ര​തീ​ക്ഷി​ക്കു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​ഭാ​ഗ​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്ന സീ​റ്റു​ക​ളെ സം​ബ​ന്ധി​ച്ച തീ​രു​മാ​നം നീ​ളു​ന്നു.
യു​ഡി​എ​ഫി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​നാ​ണ് താ​ത്പ​ര്യം കാ​ട്ടി​യി​രി​ക്കു​ന്ന​ത്. 2016ൽ ​കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​മ​ത്സ​രി​ച്ച സീ​റ്റാ​ണി​ത്. ഇ​ത്ത​വ​ണ തി​രു​വ​ല്ല കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കു​ക​യും റാ​ന്നി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു ന​ൽ​കു​ക​യും എ​ന്ന നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്.
എ​ന്നാ​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. ജോ​സ​ഫ് ഇ​തം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ച​ർ​ച്ച​ക​ളി​ൽ വീ​ണ്ടും വി​ഷ​യം ഉ​യ​ർ​ന്നു​വ​രാം.എ​ൽ​ഡി​എ​ഫി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ഒ​രു സീ​റ്റി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.
യു​ഡി​എ​ഫി​ലാ​യി​രു​ന്ന​പ്പോ​ൾ പാ​ർ​ട്ടി മ​ത്സ​രി​ച്ചി​രു​ന്ന തി​രു​വ​ല്ല സീ​റ്റ് ജ​ന​താ​ദ​ൾ എ​സി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ്. മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രാ​ണ്.
അ​ഞ്ച് ടേം ​പൂ​ർ​ത്തീ​ക​രി​ച്ച രാ​ജു ഏ​ബ്ര​ഹാം റാ​ന്നി​യി​ൽ നി​ന്നു പി​ൻ​മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യാ​യി​രു​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​നു​ണ്ടാ​യി​രു​ന്ന​ത്. റാ​ന്നി​യോ ആ​റ​ന്മു​ള​യോ ആ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ന്‍റെ പ്ര​തീ​ക്ഷ.

ബി​ഡി​ജെ​എ​സ് ഒ​രു സീ​റ്റി​ൽ ഒ​തു​ങ്ങും
ബി​ജെ​പി മു​ന്ന​ണി​യി​ൽ ക​ഴി​ഞ്ഞ​ത​വ​ണ ര​ണ്ട് സീ​റ്റി​ലാ​ണ് ബി​ഡി​ജെഎ​സ് മ​ത്സ​രി​ച്ചി​രു​ന്ന​ത്. റാ​ന്നി​യി​ലും തി​രു​വ​ല്ല​യി​ലു​മാ​യി​രു​ന്നു ബി​ഡി​ജെഎ​സ് സ്ഥാ​നാ​ർ​ഥി​ക​ൾ.
മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി ത​ന്നെ​യാ​ണ് മ​ത്സ​രി​ച്ച​ത്. ഇ​ത്ത​വ​ണ ബി​ഡി​ജെ​എ​സ് ഒ​രു മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന.
ആ​റ​ന്മു​ള, കോ​ന്നി, അ​ടൂ​ർ മ​ണ്ഡ​ല​ങ്ങ​ൾ ബി​ജെ​പി​യു​ടെ എ ​ക്ലാ​സ് പ​ട്ടി​ക​യി​ലാ​ണ്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍റെ അ​ട​ക്ക​മു​ള്ള പേ​രു​ക​ൾ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​വെ​ന്നാ​ണ് സൂ​ച​ന.