പെ​രു​ന്തേ​ന​രു​വി ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് ന​വീ​ക​ര​ണം തു​ട​ങ്ങി
Friday, February 26, 2021 10:49 PM IST
റാ​ന്നി: പെ​രു​ന്തേ​ന​രു​വി​യി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് പു​ന​രു​ദ്ധ​രി​ക്കാ​ൻ തു​ട​ങ്ങി. ഗ്രൗ​ണ്ട് പൂ​ട്ട​ക​ട്ട പാ​കു​ന്ന ജോ​ലി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. ഗ്രൗ​ണ്ടി​ന്‍റെ ഒ​രു ഭാ​ഗം മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വി​ധം നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ലം നേ​ര​ത്തെ നി​ര​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ലും ഒ​രു ഭാ​ഗ​ത്തു മാ​ത്ര​മേ പാ​ർ​ക്കിം​ഗ് ന​ട​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നു​ള്ളൂ. ചി​ല സ​മ​യ​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ല്ക്കേും മാ​റ്റി പാ​ർ​ക്കു ചെ​യ്യേ​ണ്ടി വ​ന്നു. പൂ​ട്ടു​ക​ട്ട പാ​കി ഗ്രൗ​ണ്ട് വൃ​ത്തി​യാ​ക്കു​ന്ന​തോ​ടെ സ​ഞ്ചാ​രി​ക​ളു​മാ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കു ചെ​യ്യാ​ൻ സ്ഥ​ലം ധാ​രാ​ള​മാ​കും. ഗ്രൗ​ണ്ട് പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നൊ​പ്പം താ​ന്നി​ക്കാ​പ്പു​ഴ​യി​ൽ നി​ന്നും ഇ​വി​ടേ​ക്കെ​ത്തു​ന്ന റോ​ഡും പു​ന​നി​ർ​മി​ക്കും.

ഇ​ത് മു​ന്പ് ടാ​ർ ചെ​യ്തി​രു​ന്നെ​ങ്കി​ലും മെ​റ്റ​ൽ ഇ​ള​കി കി​ട​ക്കു​ക​യാ​ണ്. ന​വോ​ദ​യ മു​ത​ൽ താ​ന്നി​ക്കാ​പ്പു​ഴ വ​രെ റോ​ഡ് ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച​താ​ണ്. കോ​ട്ടേ​ജു​ക​ളും ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റും തു​റ​ന്ന​തോ​ടെ പെ​രു​ന്തേ​ന​രു​വി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ ധാ​രാ​ള​മാ​യെ​ത്തു​ന്നു​ണ്ട്. ന​ദി​ക്ക​ര​യി​ലൂ​ടെ പ​രു​വ ഭാ​ഗ​ത്തേ​ക്ക് എ​ത്താ​നാ​യി വ​ലി​യ പാ​റ​ക്കെ​ട്ടി​നു സ​മീ​പ​ത്താ​യി റാം​ന്പ് നി​ർ​മി​ച്ചു വ​രി​ക​യാ​ണ്.

ഇ​തു​കൂ​ടി പൂ​ർ​ത്തി​യാ​കു​ന്പോ​ൾ സ​ഞ്ചാ​രി​ക​ൾ ധാ​രാ​ള​മാ​യെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.