സ്ഥാ​നാ​ർ​ഥി​ത്വം തേ​ടി കോ​ണ്‍​ഗ്ര​സി​ൽ മാ​ര​ത്ത​ണ്‍ ഓ​ട്ടം
Friday, February 26, 2021 10:49 PM IST
പ​ത്ത​നം​തി​ട്ട: അ​ഞ്ചു സീ​റ്റ്, അ​തി​ലൊ​ന്ന് സം​വ​ര​ണം. സ്ഥാ​നാ​ർ​ഥി​ത്വം തേ​ടി ര​ണ്ട് ഡ​സ​നോ​ളം നേ​താ​ക്ക​ൾ. ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ന്‍റെ സ​ർ​വേ ക​ഴി​ഞ്ഞ സ്ഥി​തി​ക്ക് അ​ടു​ത്ത​ഘ​ട്ടം എ​ന്താ​കു​മെ​ന്ന​തി​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ആ​ശ​ങ്ക.പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ലൊ​രെ​ണ്ണം ഘ​ട​ക​ക​ക്ഷി​ക്കു പോ​കു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​ണ്. പി​ന്നീ​ടു​ള്ള നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​രെ​ണ്ണം സം​വ​ര​ണ​മാ​ണ്. മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടാ​നു​ള്ള​ത് ര​ണ്ട് ഡ​സ​നി​ല​ധി​കം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ്. ഡി​സി​സി​യു​ടെ നി​ർ​ദേ​ശം, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ​ട്ടി​ക എ​ല്ലാം ഇ​തി​ലു​ണ്ട്.
ഇ​തു​കൂ​ടാ​തെ വി​വി​ധ സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടേ​താ​യി ല​ഭി​ച്ച ശി​പാ​ർ​ശ​ക​ൾ വേ​റെ​യും. ഡി​സി​സി യോ​ഗ​ത്തി​നാ​യി ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മാ​ര​ത്ത​ണ്‍ ഓ​ട്ടം ത​ന്നെ​യാ​ണ് സ്ഥാ​നാ​ർ​ഥി മോ​ഹി​ക​ളു​ടെ മു​ന്പി​ലു​ള​ള​ത്. ഡ​ൽ​ഹി​വ​രെ നീ​ളു​ന്ന ഈ ​ഓ​ട്ട​ത്തി​ൽ ജ​യി​ക്കു​ന്ന​വ​ർ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടും. ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ലെ വീ​തം​വ​യ്പി​ലാ​ണ് പ​ല​രു​ടെ​യും ക​ണ്ണ്. 2016ൽ ​കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ച്ച നാ​ല് സീ​റ്റു​ക​ളി​ൽ ര​ണ്ടു​വീ​തം എ, ​ഐ വി​ഭാ​ഗ​ങ്ങ​ൾ വീ​തി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.
പി​ന്നീ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന കോ​ന്നി എ ​വി​ഭാ​ഗ​ത്തി​ന് ന​ൽ​കേ​ണ്ടി​വ​ന്നുജി​ല്ല​യി​ൽ നി​ന്നു​ള്ള കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളും എ​ക്സി​ക്യൂ​ട്ടീ​വം​ഗ​ങ്ങ​ളു​മൊ​ക്കെ ഏ​തെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ട്ടി​റ​ങ്ങി​യ​വ​രാ​ണ്. ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ​ക്കു​മു​ണ്ട് മോ​ഹ​ങ്ങ​ൾ. ഏ​തെ​ങ്കി​ലു​മൊ​ക്കെ മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​വ​രു​ടെ പേ​രു​ക​ളും ക​യ​റി​ക്കൂ​ടി​യി​ട്ടു​ണ്ട്. ഓ​രോ മ​ണ്ഡ​ല​ത്തി​ന്‍റെ​യും പ​ട്ടി​ക​യി​ൽ അ​ര ഡ​സ​നോ​ളം പേ​രു​ക​ളാ​ണ് പ​രി​ഗ​ണ​നാ​പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​നു പു​റ​മേ ജി​ല്ല​യ്ക്കു പു​റ​മേ​നി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​മെ​ന്ന പേ​രി​ൽ മ​റ്റു ചി​ല പേ​രു​ക​ളും പ​റ​ഞ്ഞു കേ​ൾ​ക്കു​ന്നു.
ചു​രു​ക്ക​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ക​ടു​പ്പ​മേ​റി​യ പ​ണി​യാ​യി നേ​താ​ക്ക​ൾ​ക്കു മാ​റു​ക​യാ​ണ്.
അ​ടൂ​ർ സം​വ​ര​ണ മ​ണ്ഡ​ലം ഉ​ൾ​പ്പെ​ടെ എ​വി​ടെ​യും ഒ​രു പേ​ര് മാ​ത്രം പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന​തു ശ്ര​ദ്ധേ​യം. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ ആ​രു​മി​ല്ലാ​ത്ത​തി​നാ​ൽ അ​ത്ത​രം മു​ൻ​ഗ​ണ​ന​യും ഇ​ല്ല. പു​തു​മു​ഖ​ങ്ങ​ൾ മു​ത​ൽ സീ​നി​യ​ർ വ​രെ ഒ​രേ നി​ര​യി​ൽ നി​ന്നാ​ണ് അ​വ​സ​രം തേ​ടു​ന്ന​ത്.
ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ ബോ​ഡി​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, താ​രി​ക്ക് അ​ൻ​വ​ർ, സെ​ക്ര​ട്ട​റി ഐ​വാ​ൻ ഡി​സൂ​സ എ​ന്നി​വ​ർ ഇ​ന്ന് ജി​ല്ല​യി​ലെ​ത്തു​ന്നു​ണ്ട്. സ്ഥാ​നാ​ർ​ഥി മോ​ഹി​ക​ൾ ത​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ ഇ​വ​രു​ടെ മു​ന്പി​ൽ പ​ങ്കു​വ​യ്ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.