രാ​ഷ്ട്രീ​യ​ത്തേ​ക്കാ​ൾ രാ​ഷ്ട്ര​ത്തി​നു പ്രാ​ധാ​ന്യം: ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വ
Monday, January 25, 2021 10:27 PM IST
പ​ത്ത​നം​തി​ട്ട: രാ​ഷ്‌​ട്രീ​യ​മ​ല്ല, രാ​ഷ്ട്ര​മാ​ണ് പ്ര​ധാ​ന​മെ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത ആ​സ്ഥാ​ന​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​ത്ത വി​ക​സ​ന​ത്തി​ന് ജി​ല്ല സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ഇ​ട​യാ​ക​ണം. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ ജി​ല്ല​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ഴി​യും​വി​ധം പ​ങ്കാ​ളി​യാ​കാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്നും കാ​തോ​ലി​ക്കാ​ബാ​വ പ​റ​ഞ്ഞു.‌
രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ടി.​സ​ക്കീ​ർ ഹു​സൈ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ജാ​സിം​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.‌
പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ പ​തി​നൊ​ന്നാ​മ​ത് രൂ​പ​താ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലെ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്.
വി​കാ​രി ജ​ന​റാ​ൾ ഡോ. ​ഷാ​ജി തോ​മ​സ് മാ​ണി​കു​ളം, പ്രൊ​ക്കു​റേ​റ്റ​ർ റ​വ.​ഡോ. സി​ജോ ജെ​യിം​സ് ച​രി​വു​പ​റ​മ്പി​ൽ എ​ന്നി​വ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.