എ​സ്ഡി​പി​ഐ​യ്ക്കു സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം: ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് സി​പി​ഐ ‌
Monday, January 25, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ എ​സ്ഡി​പി​ഐ​യ്ക്കു സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് സി​പി​ഐ നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.‌
32 അം​ഗ കൗ​ണ്‍​സി​ലി​ൽ 16 പേ​രു​ടെ പി​ന്തു​ണ​യു​ള്ള എ​ൽ​ഡി​എ​ഫി​ന് അ​ഞ്ച് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ൾ സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് ഒ​രു ബു​ദ്ധി​മു​ട്ടു​മി​ല്ലാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ​മാ​യ യു​ഡി​എ​ഫി​ന് 13 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ള്ള​തി​നാ​ൽ ഒ​രു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യും ല​ഭി​ച്ചു. മൂ​ന്നം​ഗ​ങ്ങ​ളു​ള്ള എ​സ്ഡി​പി​ഐ​യ്ക്ക് ഒ​രു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ല​ഭി​ച്ച​തെ​ങ്ങ​നെ എ​ന്ന​തു സം​ബ​ന്ധി​ച്ച് ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന​തു​മാ​ണ് സി​പി​ഐ​യു​ടെ ആ​വ​ശ്യം.‌
പ​ത്ത​നം​തി​ട്ട​യി​ലെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി വീ​തം​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫി​ൽ ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ല. ഘ​ട​ക​ക​ക്ഷി​യെ​ന്ന നി​ല​യി​ൽ സി​പി​ഐ​യ്ക്ക് ഒ​രു അ​ധ്യ​ക്ഷ​സ്ഥാ​നം അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. എ​ന്നാ​ൽ ഇ​തു ല​ഭി​ച്ചി​ട്ടി​ല്ല. സി​പി​ഐ​യ്്ക്കു നീ​ക്കി​വ​ച്ച അ​ധ്യ​ക്ഷ​സ്ഥാ​ന​മാ​കാം എ​സ്ഡി​പി​ഐ കൊ​ണ്ടു​പോ​യ​തെ​ന്നു സം​ശ​യി​ക്കു​ന്നു. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം സം​ജാ​ത​മാ​യ​ത് എ​ൽ​ഡി​എ​ഫി​നു​ണ്ടാ​യ വീ​ഴ്ച​യാ​ണ്. എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ന​ഗ​ര​സ​ഭ​യി​ൽ എ​സ്ഡി​പി​ഐ​യ്ക്കു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​നം ല​ഭി​ച്ച​തു സം​ബ​ന്ധി​ച്ച് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ​ക്കും വി​ശ​ദീ​ക​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്നു. ന​ഗ​ര​സ​ഭാ ഭ​ര​ണം എ​സ്ഡി​പി​ഐ​യു​മാ​യി പ​ങ്കു​വ​ച്ചു​വെ​ന്ന ത​ര​ത്തി​ൽ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ്ര​ചാ​ര​ണ​മു​ണ്ടാ​കു​ന്ന​ത് ഇ​ട​തു മ​തേ​ത​ര ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണെ​ന്ന് സി​പി​ഐ കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ഭ​ര​ണം നേ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്ഡി​പി​ഐ​യ്ക്ക് പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ അ​ഭി​പ്രാ​യം.‌
എ​സ്ഡി​പി​ഐ പോ​ലെ​യു​ള്ള വ​ർ​ഗീ​യ ഫാ​സി​സ്റ്റ് ശ​ക്തി​ക​ളു​മാ​യി യാ​തൊ​രു​വി​ധ ബ​ന്ധ​വും പാ​ടി​ല്ലെ​ന്ന​താ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യം. സി​പി​എ​മ്മും സി​പി​ഐ​യും അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ഈ ​ന​യ​ത്തി​ൽ ഇ​തേ​വ​രെ ത​ർ​ക്ക​ങ്ങ​ളു​മി​ല്ല. എ​ന്നാ​ൽ ഇ​തി​നു വി​രു​ദ്ധ​മാ​യ സ​മീ​പ​നം ക​ണ്ട​പ്പോ​ൾ അ​തു ചൂ​ണ്ടി​ക്കാ​ട്ടു​ക​യും തി​രു​ത്ത​ൽ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ക​യു​മാ​ണ് സി​പി​ഐ ചെ​യ്ത​തെ​ന്ന് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. അ​ല്ലാ​ത്ത​പ​ക്ഷം ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ക​ക്ഷി​ക​ൾ മു​ത​ലെ​ടു​പ്പ് ന​ട​ത്തു​ക​യും പ​ന്ത​ളം പോ​ലെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യും. സി​പി​ഐ​യ്ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​നം ല​ഭി​ക്കാ​തെ പോ​യ​തി​ലു​ള്ള നി​രാ​ശ​യി​ലാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​തെ​ന്ന വാ​ദ​വും യു​ക്തി​ക്കു നി​ര​ക്കു​ന്ന​ത​ല്ല. എ​ൽ​ഡി​എ​ഫ് ന​യ​ത്തി​നു വി​രു​ദ്ധ​മാ​യി എ​സ്ഡി​പി​ഐ​യ്ക്ക് ചെ​യ​ർ​മാ​ൻ സ്ഥാ​നം വി​ട്ടു​കൊ​ടു​ത്ത​തു കൊ​ണ്ടാ​ണ് സി​പി​ഐ​യ്ക്കു ചെ​യ​ർ​മാ​ൻ സ്ഥാ​നം ല​ഭി​ക്കാ​തെ പോ​യ​തെ​ന്ന വ​സ്തു​ത മ​റ​ച്ചു​പി​ടി​ക്കാ​നാ​ണ് സി​പി​ഐ​യു​ടെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യെ ആ​ക്ഷേ​പി​ച്ചു​കൊ​ണ്ടു​ള്ള ന്യാ​യീ​ക​ര​ണ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​തെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.‌
ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വം​ഗം അ​ടൂ​ർ സേ​തു, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​കെ. സ​ജി, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി.​കെ. പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള, അ​ബ്ദു​ൾ ഷു​ക്കൂ​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ. ​ജ​യ​കു​മാ​ർ, പ​ത്ത​നം​തി​ട്ട ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ബി. ​ഹ​രി​ദാ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌