യു​വ​ജ​ന വാ​രാ​ഘോ​ഷ സ​മാ​പ​ന​വും റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണ​വും
Sunday, January 24, 2021 10:23 PM IST
ആ​റ​ന്മു​ള: കോ​ട്ട വി​വേ​കാ​ന​ന്ദ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്നു വ​ന്ന ദേ​ശീ​യ യു​വ​ജ​ന​വാ​രാ​ഘോ​ഷ​ത്തി​ന്റെ സ​മാ​പ​ന​വും റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​കോ​ട്ട പൊ​യ്ക​മു​ക്ക് വി​വേ​കാ​ന​ന്ദ ഹാ​ളി​ല്‍ ന​ട​ക്കും.
പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് അ​ശ്വ​തി വി​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​എ​ച്ച്ഡി നേ​ടി​യ​വ​ര്‍, സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം നേ​ടി​യ​വ​ര്‍ എ​ന്നി​വ​രെ ആ​റ​ന്മു​ള ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഉ​ഷാ രാ​ജേ​ന്ദ്ര​ന്‍ അ​നു​മോ​ദി​ക്കും. വി​വേ​കാ​ന​ന്ദ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും യു​വ​ജ​ന​ങ്ങ​ള്‍​ക്കും വേ​ണ്ടി ന​ട​ത്തി​യ ചി​ത്ര​ര​ച​നാ ഉ​പ​ന്യാ​സ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വാ​ര്‍​ഡ് മെം​ബ​ര്‍ രേ​ഖാ പ്ര​ദീ​പ് വി​ത​ര​ണം ചെ​യ്യും.