സെ​ന്‍​ട്ര​ലൈ​സ്ഡ് ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു‌
Sunday, January 24, 2021 10:21 PM IST
കോ​ന്നി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സെ​ന്‍​ട്ര​ലൈ​സ്ഡ് ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന 10 കോ​ടി​യു​ടെ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​താ​ണ് സെ​ന്‍​ട്ര​ലൈ​സ്ഡ് ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ്. 12 കി​ട​ക്ക​ക​ളി​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റി​ല്‍ നി​ന്നും പൈ​പ്പ് ലൈ​ന്‍ വ​ഴി നേ​രി​ട്ട് ഇ​നി മു​ത​ല്‍ ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​മാ​കും. ഐ​സി​യു​വി​ലേ​ക്കു​ള്ള ഓ​ക്‌​സി​ജ​നും പ്ലാ​ന്‍റി​ൽ നി​ന്നും ല​ഭി​ക്കും. പ്ലാ​ന്‍റി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി 15 വ​ലി​യ ഓ​ക്‌​സി​ജ​ന്‍ സി​ലി​ന്‍​ഡ​ര്‍ ആ​ണ് ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും 20 സി​ലി​ന്‍​ഡ​റും വാ​ങ്ങി ന​ല്‍​കി​യി​ട്ടു​ണ്ട്.‌
പ​ത്ത് കോ​ടി​യു​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 5.5 കോ​ടി​യു​ടെ കെ​ട്ടി​ട നി​ര്‍​മാ​ണം ത​റ​ക്ക​ല്ലി​ട്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു കോ​ടി​യു​ടെ ഇ​ല​ക്ട്രി​ക്ക​ല്‍ വ​ര്‍​ക്കി​നു​ള്ള ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി ന​ട​ന്നു വ​രു​ന്നു. ഇ​തു കൂ​ടാ​തെ മൂ​ന്നു കോ​ടി​യു​ടെ എ​ന്‍​എ​ച്ച്എം ഫ​ണ്ടും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ല​ഭ്യ​മാ​യി​ട്ടു​ള്ള​താ​യി എം​എ​ല്‍​എ പ​റ​ഞ്ഞു. ഇ​തി​ല്‍ നി​ന്നും ലേ​ബ​ര്‍ റൂം, ​ഓ​പ്പ​റേ​ഷ​ന്‍ തീ​യേ​റ്റ​ര്‍, ന്യൂ​ബോ​ണ്‍ ഐ​സി​യു, ബ്ല​ഡ് സ്റ്റോ​റേ​ജ് യൂ​ണി​റ്റ് തു​ട​ങ്ങി​യ​വ​യാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.‌
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വ​ര്‍​ഗീ​സ് ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം തു​ള​സീ​മ​ണി​യ​മ്മ, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഗ്രേ​സ് മ​റി​യം ജോ​ര്‍​ജ്, ആ​ര്‍​എം​ഒ ഇ​ന്‍​ചാ​ര്‍​ജ് അ​ജ​യ് ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌