ഇ​ലക്‌ട്രി​ക് വാ​ഹ​ന ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് അ​നെ​ര്‍​ട്ടി​ന് സ്ഥ​ലം ല​ഭ്യ​മാ​ക്കും ‌
Sunday, January 24, 2021 10:21 PM IST
‌പ​ത്ത​നം​തി​ട്ട: അ​നെ​ര്‍​ട്ടും കേ​ന്ദ്ര ഊ​ര്‍​ജ​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള​ള എ​ന​ര്‍​ജി എ​ഫി​ഷ്യ​ന്‍​സി സ​ര്‍​വീ​സ​സ് ലി​മി​റ്റ​ഡ് (ഇ​ഇ​എ​സ്എ​ല്‍) എ​ന്ന സ്ഥാ​പ​ന​വു​മാ​യി യോ​ജി​ച്ച് കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ല​ക്ട്രി​ക് വാ​ഹ​ന ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളാ​യ നാ​ഷ​ണ​ല്‍​ഹൈ​വേ, സ്റ്റേ​റ്റ് ഹൈ​വേ, എം​സി റോ​ഡ് മ​റ്റ് പ്ര​ധാ​ന റോ​ഡു​ക​ള്‍, താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ള്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ബ്ലി​ക് ചാ​ര്‍​ജ്ജിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്.‌
പ്ര​ധാ​ന റോ​ഡ​രി​കി​ൽ അ​ഞ്ച് മു​ത​ൽ പ​ത്തു​സെ​ന്‍റ് സ്ഥ​ലം 10 വ​ര്‍​ഷ​ത്തേ​യ്ക്ക് അ​ന​ര്‍​ട്ടി​ന് ന​ല്‍​കി​യാ​ല്‍ ഒ​രു യൂ​ണി​റ്റ് വൈ​ദ്യു​തി​ക്ക് 0.70 രൂ​പ നി​ര​ക്കി​ല്‍ സ്ഥ​ല വാ​ട​ക ന​ല്‍​കും. ഇ​തി​നാ​യി ഇ​ഇ​എ​സ്എ​ല്‍, അ​ന​ര്‍​ട്ടി​ന് കെ​എ​സ്ഇ​ബി​യി​ല്‍ നി​ന്നും സ​ര്‍​വീ​സ് ക​ണ​ക്ഷ​ന്‍ എ​ടു​ക്കു​ന്ന​തി​ന് എ​ന്‍​ഒ​സി ലെ​റ്റ​ര്‍ ന​ല്‍​ക​ണം. 200 രൂ​പ മു​ദ്ര​പ​ത്ര​ത്തി​ല്‍ എ​ഗ്രി​മെ​ന്‍റ് വ​യ്ക്ക​ണം. സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗി​ക്കാ​തെ​യു​ള​ള സ്ഥ​ല​ങ്ങ​ള്‍ ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. കൂ​ടാ​തെ നി​ഴ​ല്‍​ര​ഹി​ത സ്ഥ​ലം ല​ഭ്യ​മാ​ണെ​ങ്കി​ല്‍ അ​വി​ടെ സൗ​രോ​ര്‍​ജ സം​വി​ധാ​ന​വും ഒ​രു​ക്കേ​ണ്ട​താ​ണ്. ‌ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​യ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് അ​നെ​ര്‍​ട്ടി​ന്റെ ജി​ല്ലാ ഓ​ഫീ​സു​ക​ളി​ലോ, അ​നെ​ര്‍​ട്ടി​ന്‍റെ കേ​ന്ദ്ര​കാ​ര്യാ​ല​യ​ത്തി​ലെ ഇ-​മൊ​ബി​ലി​റ്റി സെ​ല്ലി​ലോ ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0468-2224096,9188119403. ഇ-​മെ​യി​ല്‍ [email protected], വെ​ബ്സൈ​റ​റ് www.anert.gov.in ‌