വി​ശ്വാ​സ​ സാ​ക്ഷ്യ​ത്തി​ന്‍റെ സാ​ക്ഷ്യം പ​ക​ര​ണം: മാ​ര്‍ ഐ​റേ​നി​യോ​സ്
Sunday, January 24, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: തി​ന്മ​യു​ടെ അ​ന്ധ​കാ​രം വ്യാ​പി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ല്‍ വി​ശ്വാ​സ സാ​ക്ഷ്യ​ത്തി​ന്‍റെ വെ​ളി​ച്ചം പ​ക​രു​ന്ന​വ​രാ​യി സ​ഭാ​മ​ക്ക​ള്‍ മാ​റ​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ത്ത​നം​തി​ട്ട രൂ​പ​താ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച ദി​വ്യ​ബ​ലി​യി​ല്‍ വ​ച​ന സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ഭ ഒ​രു ആ​ത്മീ​യ കൂ​ട്ടാ​യ്മ​യാ​ണ്. ഓ​രോ സ​ഭാം​ഗ​വും ഒ​റ്റ​യ്ക്ക​ല്ല, മ​റി​ച്ച് ഈ ​കൂ​ട്ടാ​യ്മ​യി​ലാ​ണ് വി​ശ്വാ​സം ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത കൂ​ട്ടി​ച്ചേ​ര്‍​ത്തു.
2010 ജ​നു​വ​രി 25 നാ​ണ് തി​രു​വ​ന​ന്ത​പു​രം മേ​ജ​ര്‍ അ​തി​രൂ​പ​ത വി​ഭ​ജി​ച്ച് പ​ത്ത​നം​തി​ട്ട രൂ​പ​ത സ്ഥാ​പി​ത​മാ​യ​ത്.
രൂ​പ​ത​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 150 ഓ​ളം പ്ര​തി​നി​ധി​ക​ള്‍ പ​ത്ത​നം​തി​ട്ട ക​ത്തീ​ഡ്ര​ലി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ദി​വ്യ​ബ​ലി​യും പൊ​തു സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ത്തു. ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന രൂ​പ​താ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന​ദി​ന​മാ​യി​രു​ന്നു ഇ​ന്ന​ലെ. വി​കാ​രി ജ​ന​റാ​ള്‍ റ​വ.​ഡോ. ഷാ​ജി തോ​മ​സ് മാ​ണി​കു​ളം, ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മ​ണ്ണി​ല്‍ എ​ന്നി​വ​ര്‍ ദി​വ്യ​ബ​ലി​യി​ല്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

ര​ണ്ട് തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ങ്ങ​ള്‍ കൂ​ടി

പ​ത്ത​നം​തി​ട്ട: സാ​ര്‍​വ​ത്രി​ക സ​ഭ വി​ശു​ദ്ധ യൗ​സേ​പ്പ് വ​ത്സ​ര​മാ​യി ആ​ച​രി​ക്കു​ന്ന​തോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ല്‍ യൗ​സേ​പ്പ് പി​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള ര​ണ്ട് ഇ​ട​വ​ക​ക​ള്‍ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ങ്ങ​ളാ​യി രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ.​സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​ഖ്യാ​പി​ച്ചു.
കാ​ര​യ്ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ്, കോ​ട്ട​മ​ണ്‍​പാ​റ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ങ്ങ​ളാ​ണ് തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ങ്ങ​ളാ​യി മാ​റു​ന്ന​ത്.
യൗ​സേ​പ്പ് പി​താ​വി​നോ​ടു​ള്ള മ​ധ്യ​സ്ഥ​ത​യി​ല്‍ രൂ​പ​ത​യി​ലെ മ​റ്റു ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നും ഈ ​വ​ര്‍​ഷം ഈ ​തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത ആ​ഹ്വാ​നം ചെ​യ്തു.