പ്ര​തി​സ​ന്ധി കാ​ല​ങ്ങ​ളെ അ​തിജീ​വി​ച്ച ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വച്ച് എം​എ​ല്‍​എ​യും ക​ള​ക്ട​റും ‌
Saturday, January 23, 2021 10:54 PM IST
പ​ത്ത​നം​തി​ട്ട: സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​ക​ളെ സ​ധൈ​ര്യം ഒ​ന്നി​ച്ചു നേ​രി​ട്ട സ്മ​ര​ണ​ക​ളു​മാ​യി വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ‍​യും ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹും. സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​റാ​യി സ്ഥ​ലം മാ​റി​പ്പോ​കു​ന്ന​ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹി​ന് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ എം​എ​ൽ​എ 2018, 2019 പ്ര​ള​യ​കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ സ്മ​ര​ണ​ക​ൾ പ​ങ്കു​വ​ച്ചു.‌

ര​ണ്ട​ര വ​ർ​ഷ​ത്തെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നി​ടെ ആ​റ​ന്മു​ള മ​ണ്ഡ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​ർ ന​ൽ​കി​യ പി​ന്തു​ണ​യെ എം​എ​ൽ​എ അ​ഭി​ന​ന്ദി​ച്ചു. എം​എ​ല്‍​എ​യും ജി​ല്ലാ​ക​ള​ക്ട​റും ആ​സൂ​ത്ര​ണം ചെ​യ്ത വ​ല​ഞ്ചു​ഴി ടൂ​റി​സം പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും ച​ര്‍​ച്ച ന​ട​ന്നു.

ഇ​ല​ന്തൂ​ര്‍ കോ​ള​ജ് നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നാ​യി അ​ലൈ​ന്‍​മെ​ന്‍റും സ​ര്‍​വേ രേ​ഖ​ക​ളും ജി​ല്ലാ ക​ള​ക്ട​ര്‍ ചു​മ​ത​ല ഒ​ഴി​യു​ന്ന​തി​നു മു​ന്പ് കി​റ്റ്‌​കോ​യ് ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​എ​ല്‍​എ ക​ത്ത് ന​ല്‍​കി. ക​ത്ത് സ്വീ​ക​രി​ച്ച ഉ​ട​ന്‍ ത​ന്നെ പ​ത്ത​നം​തി​ട്ട ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് സ​ര്‍​വേ​ക്ക് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ‌