സാ​ന്ത്വ​ന സ്പ​ര്‍​ശം : മ​ന്ത്രി​മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് മൂ​ന്നു​ദി​വ​സം ‌
Saturday, January 23, 2021 10:54 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ സം​സ്ഥാ​ന മ​ന്ത്രി​മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന സാ​ന്ത്വ​ന സ്പ​ര്‍​ശം പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഫെ​ബ്രു​വ​രി 15, 16, 18 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. ജി​ല്ല​യി​ലെ അ​ദാ​ല​ത്തി​ല്‍ മ​ന്ത്രി​മാ​രാ​യ കെ.​രാ​ജു, എ.​സി മൊ​യ്തീ​ന്‍, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ല്‍ ഫെ​ബ്രു​വ​രി 15ന് ​ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ല്‍ കോ​ഴ​ഞ്ചേ​രി, അ​ടൂ​ര്‍ താ​ലു​ക്കു​ക​ളി​ലെ പ​രാ​തി​ക​ളാ​ണു പ​രി​ഗ​ണി​ക്കു​ക. കോ​ന്നി​യി​ല്‍ ഫെ​ബ്രു​വ​രി 16ന് ​ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ല്‍ കോ​ന്നി, റാ​ന്നി താ​ലൂ​ക്കു​ക​ളി​ലെ പ​രാ​തി​ക​ളും തി​രു​വ​ല്ല​യി​ല്‍ ഫെ​ബ്രു​വ​രി 18ന് ​ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ല്‍ തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ പ​രാ​തി​ക​ളും പ​രി​ഗ​ണി​ക്കും.‌

ഫെ​ബ്രു​വ​രി മൂ​ന്നി​ന് ഉ​ച്ച​യ്ക്കു മു​ത​ല്‍ ഫെ​ബ്രു​വ​രി ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം വ​രെ പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കും. പ​രാ​തി​ക​ള്‍ സ്വ​ന്തം നി​ല​യി​ല്‍ ഓ​ണ്‍​ലൈ​നാ​യോ, അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യോ സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷാ​ഫീ​സ് ഈ​ടാ​ക്കി​ല്ല. അ​ക്ഷ​യ സെ​ന്‍റ​റു​ക​ള്‍​ക്കു​ള്ള ഫീ​സ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. അ​ദാ​ല​ത്തി​ല്‍ നേ​ര​ത്തെ പ​രാ​തി ന​ല്‍​കി​യി​ട്ടും തീ​ര്‍​പ്പാ​കാ​തെ​യു​ള്ള​വ​യും പു​തി​യ പ​രാ​തി​ക​ളും സ്വീ​ക​രി​ക്കും.‌
ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍​ക്കും പ​രാ​തി​ക​ള്‍​ക്കും പെ​ട്ടെ​ന്ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​ണ് മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ സാ​ന്ത്വ​ന സ്പ​ര്‍​ശം എ​ന്ന പേ​രി​ല്‍ അ​ദാ​ല​ത്തു​ക​ള്‍ ന​ട​ത്തു​ന്ന​ത്. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കു​ന്ന​തി​ന് അ​ക്ഷ​യ സെ​ന്‍ററു​ക​ള്‍ പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തും. ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്കു പോ​യി പ​രാ​തി സ്വീ​ക​രി​ക്കും. ഇ​തി​നു​ള്ള പ്ര​വ​ര്‍​ത്ത​നം ജി​ല്ലാ ക​ള​ക്ട​ര്‍ ഏ​കോ​പി​പ്പി​ക്കും. സാ​ന്ത്വ​ന സ്പ​ര്‍​ശ​ത്തി​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല ജി​ല്ലാ ക​ള​ക്ട​ര്‍​ക്കാ​ണ്. ‌

പ​രാ​തി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് അ​ക്ഷ​യ സെ​ന്‍റ​റു​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​നി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് അ​ഞ്ചം​ഗ ഉ​ദ്യോ​ഗ​സ്ഥ ടീ​മി​നെ ജി​ല്ലാ ക​ള​ക്ട​ര്‍ നി​യോ​ഗി​ക്കും. റ​വ​ന്യു, സി​വി​ല്‍ സ​പ്ലൈ​സ്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്, സാ​മൂ​ഹ്യ​നീ​തി, കൃ​ഷി എ​ന്നീ അ​ഞ്ചു വ​കു​പ്പു​ക​ളി​ലെ പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ടീ​മി​ല്‍ ഉ​ണ്ടാ​കു​ക. ഓ​ണ്‍​ലൈ​നി​ല്‍ അ​പേ​ക്ഷ ല​ഭി​ക്കു​മ്പോ​ള്‍ ത​ന്നെ, ജി​ല്ലാ​ത​ല​ത്തി​ല്‍ പ​രി​ഹ​രി​ക്കാ​വു​ന്ന​തും സം​സ്ഥാ​ന​ത​ല​ത്തി​ല്‍ പ​രി​ഹ​രി​ക്കാ​വു​ന്ന​തു​മാ​യി ഈ ​ടീം ത​രം​തി​രി​ക്കും. പ​രാ​തി​ക്കാ​ര്‍​ക്ക് അ​ദാ​ല​ത്തി​ല്‍ നേ​രി​ട്ട് മ​റു​പ​ടി ന​ല്‍​കാ​വു​ന്ന നി​ല​യി​ല്‍ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കും. പ​രാ​തി പ​രി​ഹാ​രം സം​ബ​ന്ധി​ച്ച് അ​പേ​ക്ഷ​ക​ര്‍​ക്ക് ന​ല്‍​കു​ന്ന മ​റു​പ​ടി​യും വി​ശ​ദീ​ക​ര​ണ​വും വ്യ​ക്ത​ത​യു​ള്ള രീ​തി​യി​ലാ​കും. പ​രാ​തി പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ പ​രി​ഹാ​ര​ത്തി​ന് എ​ത്ര സ​മ​യ​മെ​ടു​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കും. പി​ന്നീ​ട് ഈ ​പ്ര​ശ്നം സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ടേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​വ​ര​ങ്ങ​ളും മ​റു​പ​ടി​യി​ല്‍ ഉ​ണ്ടാ​കും.‌

സാ​ന്ത്വ​ന സ്പ​ര്‍​ശം വ​ഴി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളും അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ച്ച് പ​രി​ഹാ​രം കാ​ണും. അ​ദാ​ല​ത്തി​ല്‍ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ല്‍ നി​യ​മ​ഭേ​ദ​ഗ​തി വ​ഴി​യോ ച​ട്ട​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യോ ന​യ​പ​ര​മാ​യ തീ​രു​മാ​നം വ​ഴി​യോ പ​രി​ഹ​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളും ഉ​ണ്ടാ​കും. അ​ത്ത​രം പ്ര​ശ്ന​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഏ​കീ​ക​രി​ച്ച് സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ര്‍​ന്നു. ‌