പ​ന്നി​വേ​ലി​ച്ചി​റ​യി​ൽ ക​മ്യൂ​ണി​റ്റി ഹാ​ളും ഓ​പ്പ​ൺ​സ്റ്റേ​ജും നി​ർ​മി​ക്കും ‌‌
Friday, January 22, 2021 10:43 PM IST
മ​ല്ല​പ്പു​ഴ​ശേ​രി: പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​വേ​ലി​ച്ചി​റ​യി​ൽ ക​മ്യൂ​ണി​റ്റി ഹാ​ളും ഓ​പ്പ​ൺ സ്റ്റേ​ജ് നി​ർ​മി​ക്കു​ന്ന​തി​നാ​യി 20 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചെ​ന്ന് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ അ​റി​യി​ച്ചു. എം​എ​ൽ​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പ​ന്നി​വേ​ലി​ച്ചി​റ കോ​ള​നി​യു​ടെ സ​മ്പൂ​ർ​ണ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​യ്ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. മ​ൾ​ട്ടി പ​ർ​പ്പ​സ് ഹാ​ൾ, ഓ​ഫീ​സ് റും, ​ടോ​യ്‌​ല​റ്റ് എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് ക​മ്യൂ​ണി​റ്റി ഹാ​ൾ ഇ​തോ​ടാ​പ്പം ഓ​പ്പ​ൺ സ്റ്റേ​ജും നി​ർ​മി​ക്കു​ന്നു​ണ്ട്. ‌
പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ഏ​റെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ പ​ന്നി വേ​ലി​ച്ചി​റ കോ​ള​നി​യു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 71 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം, ടോ​യ്‌​ല​റ്റു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, നി​ല​വി​ലു​ള്ള കി​ണ​റി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം, കോ​ള​നി​യു​ടെ സം​ര​ക്ഷ​ണ ഭി​ത്തി, തു​ണ്ടി​യി​ൽ​പ്പ​ടി പാ​റ​യി​രി​ക്കു​ന്ന​തി​ൽ​പ്പ​ടി ന​ട​പ്പാ​ത എ​ന്നി​വ​യു​ടെ പു​ന​രു​ദ്ധാ​ര​ണം എ​ന്നി​വ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് 96 ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ളാ​ണ് കോ​ള​നി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ‌