സു​ഗ​ത​കു​മാ​രി​യു​ടെ പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ സു​ഗ​തം ഹ​രി​തം ആ​റ​ന്മുള​യി​ല്‍ ‌
Friday, January 22, 2021 10:41 PM IST
ആ​റ​ന്മു​ള: അ​ന്ത​രി​ച്ച ക​വി​യി​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ 87-ാം പി​റ​ന്നാ​ള്‍ ദി​ന​മാ​യ ഇ​ന്ന​ലെ ജ​ന്മ​നാ​ടാ​യ ആ​റ​ന്മു​ള​യി​ല്‍ ത​ണ​ല്‍​മ​ര തൈ​ക​ള്‍ ന​ട്ട് സു​ഗ​ത​കു​മാ​രി​യെ അ​നു​സ്മ​രി​ച്ചു. . ആ​റ​ന്മു​ള​യി​ലെ ഉ​യ​രം​കൂ​ടി​യ പ്ര​ദേ​ശ​മാ​യ ക​ന​ക​കു​ന്ന് മ​ല​യി​ല്‍ രാ​വി​ലെ 10 നാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.
തി​രു​വി​താം​കൂ​ര്‍ മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ര്‍, കേ​ര​ള ന​ദീ​സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ട്ടാ​ങ്ക​ല്‍ ഗോ​പി​നാ​ഥ​പി​ള്ള എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സു​ഗ​ത​കു​മാ​രി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട അ​ശോ​ക​വും ഞാ​വ​ലും ന​ട്ടു​കൊ​ണ്ടാ​ണ് അ​നു​സ്മ​ര​ണ ച​ട​ങ്ങ് ന​ട​ത്തി​യ​ത്.‌
ഒ​രു തൈ​ന​ടാം ന​മു​ക്ക് അ​മ്മ​യ്ക്കു​വേ​ണ്ടി എ​ന്ന പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് സു​ഗ​തം ഹ​രി​തം' എ​ന്ന പേ​രി​ല്‍ കേ​ര​ള​ത്തി​ലു​ട​നീ​ളം സു​ഗ​ത​കു​മാ​രി​യു​ടെ പി​റ​ന്നാ​ള്‍ ആ​ച​രി​ച്ചു. പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ സു​ഗ​ത​കു​മാ​രി ക​ട​ന്നു​പോ​യ സൈ​ല​ന്‍റ് വാ​ലി, അ​ട്ട​പ്പാ​ടി, കൂ​ടം​കു​ളം, പേ​രൂ​ര്‍​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ ആ​ശു​പ​ത്രി, തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ആ​റ​ന്മു​ള​യ്‌​ക്കൊ​പ്പം ത​ണ​ല്‍​മ​ര തൈ​ക​ള്‍ ന​ട്ടു.
അ​ഭ​യ ഗ്രാ​മ​ത്തി​ല്‍ മ​ന്ത്രി കെ. ​കെ. ഷൈ​ല​ജ​യും, യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ല്‍ മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യും മ​ര​ത്തൈ​ക​ള്‍ ന​ട്ടു​കൊ​ണ്ടാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.‌ വാ​സ്തു വി​ദ്യാ​ഗു​രു​കു​ലം എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം ഡോ. ​എ. മോ​ഹ​നാ​ക്ഷ​ന്‍ നാ​യ​ര്‍, അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പ്ര​ദീ​പ് അ​യി​രൂ​ര്‍, ഇ​ട​ശേ​രി​മ​ല എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് പി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍, അ​ശോ​ക​ന്‍ മാ​വു​നി​ല്‍​ക്കു​ന്ന​തി​ല്‍, വി​ജ​യ​കു​മാ​ര്‍ മു​ള​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌‌