ഇ​വാ​ൻ​ജ​ലി​ക്ക​ൽ സ​ഭ വ​ജ്ര ജൂ​ബി​ലി ജ​ന​റ​ൽ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ ‌
Friday, January 22, 2021 10:39 PM IST
തി​രു​വ​ല്ല: സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ വ​ജ്ര ജൂ​ബി​ലി ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ 31 വ​രെ മ​ഞ്ഞാ​ടി ബി​ഷ​പ് ഏ​ബ്ര​ഹാം ന​ഗ​ർ സെ​ൻ​ട്ര​ൽ ചാ​പ്പ​ലി​ൽ ന​ട​ക്കും. 24-ന് ​വൈ​കു​ന്നേ​രം 6.30-ന് ​സ​ഭാ പ്രി​സൈ​ഡിം​ഗ് ബി​ഷ​പ് ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ഷ​പ് ഡോ. ​ഏ​ബ്ര​ഹാം ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഭ​യു​ടെ ഡി​പ്പാ​ർ​ട്ട​മെ​ന്‍റ് ഓ​ഫ് മ്യൂ​സി​ക് ഗാ​യ​ക​സം​ഘം ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. ക​ണ്‍​വ​ൻ​ഷ​ൻ ഗാ​ന​ങ്ങ​ള​ട​ങ്ങി​യ പാ​ട്ടു​പു​സ്ത​കം, സി​ഡി എ​ന്നി​വ​യു​ടെ പ്ര​കാ​ശ​ന​വും നാ​ളെ ന​ട​ത്ത​പ്പെ​ടും. ‌ബി​ഷ​പ്പു​മാ​രാ​യ ഡോ. ​എം. കെ. ​കോ​ശി, ഡോ. ​റ്റി. സി. ​ചെ​റി​യാ​ൻ, ഡോ. ​സി. വി. ​മാ​ത്യു, എ. ​ഐ. അ​ല​ക്സാ​ണ്ട​ർ, ജോ​ണ്‍ പി. ​തോ​മ​സ് (എ​റ​ണാ​കു​ളം), സാം ​കെ. ജോ​ണ്‍ (ബം​ഗ​ളൂ​രു), സാ​ജു ജോ​ണ്‍ മാ​ത്യു (ടാ​ൻ​സാ​നി​യ) തു​ട​ങ്ങി​യ​വ​ർ മു​ഖ്യ പ്ര​സം​ഗ​ക​രാ​യി​രി​ക്കും. ‌