പ​ഠി​ക്കാ​നേ​റെ, കൃ​ഷി​യി​ലും ...
Thursday, January 21, 2021 10:39 PM IST
പ​ന്ത​ളം: ജ​യ​ല​ക്ഷ്മി​ക്കു വി​ശ്ര​മം തീ​രെ ഇ​ഷ്ട​മ​ല്ല. പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​യ​തി​ന്‍റെ തി​ര​ക്കൊ​ന്നും ഇ​ല്ല​താ​നും. പ​ഠി​ക്കാ​നേ​റെ​യു​ണ്ട്. പ​ക്ഷേ, ഇ​തി​നു സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ട്. അ​തു ക​ഴി​ഞ്ഞു​ള്ള സ​മ​യം ഒ​രു കൃ​ഷി​ക്കാ​രി ആ​യ​തി​ന്‍റെ സ​ന്തോ​ഷം ഒ​ന്നു​വേ​റെ ത​ന്നെ​യാ​ണ്.

സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ നി​ന്നു സ​ന്പാ​ദി​ക്കു​ന്ന ഉൗ​ർ​ജ​വു​മാ​യാ​ണ് പ​ഠ​ന​മു​റി​യി​ലേ​ക്ക് പോ​കു​ന്ന​ത്. പു​ല​ർ​ച്ചെ അ​ഞ്ചി​ന് ഉ​ണ​ർ​ന്നാ​ൽ ശു​ദ്ധ​വാ​യു തേ​ടി​പ്പോ​കു​ന്ന​ത് മു​റ്റ​ത്തെ പ​ച്ച​ക്ക​റി​തോ​ട്ട​ത്തി​ലേ​ക്കാ​ണ്. 15 ാം വ​യ​സി​ൽ കൃ​ഷി​യെ ഇ​ത്ര​മാ​ത്രം സ്നേ​ഹി​ക്കു​ന്ന ഈ ​പെ​ണ്‍​കു​ട്ടി​ക്ക് മി​ക​ച്ച വി​ദ്യാ​ർ​ഥി​നി ക​ർ​ഷ​ക​യ്ക്കു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച​തി​ലും അ​ത്ഭു​ത​മി​ല്ല.‌‌‌

ഏ​റ്റ​വും മി​ക​ച്ച കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​നി​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡാ​ണ് കു​ള​ന​ട ഉ​ള​നാ​ട് ആ​ഞ്ജ​നേ​യ​ത്തി​ൽ എ​സ്. ജ​യ​ല​ക്ഷ്മി​ക്കു ല​ഭി​ച്ച​ത്. പ​ന്ത​ളം എ​ൻ​എ​സ്എ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി്. ചെ​റു​പ്പം മു​ത​ൽ ജ​യ​ല​ക്ഷ്മി കൃ​ഷി​യി​ൽ ഏ​റെ താ​ൽ​പ​ര്യം കാ​ട്ടി​യി​രു​ന്നു.

കൃ​ഷി വി​പു​ല​മാ​ക്കു​ന്ന​തി​നു​ള്ള സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ സ​ജീ​വ​മാ​ണ്. കൃ​ഷി ഓ​ഫി​സ​ർ ന​സീ​റ​ബീ​ഗ​ത്തിെ​ൻ​റ സ​ഹാ​യ​വും ജ​യ​ല​ക്ഷ്മി​ക്ക് ല​ഭി​ച്ചു. വി​വി​ധ കൃ​ഷി​രീ​തി​ക​ളെ സം​ബ​ന്ധി​ച്ചു പ​ഠി​പ്പി​ച്ചു ന​ൽ​കി​യ​ത് കൃ​ഷി ഓ​ഫീ​സ​റാ​ണ്.

വീ​ട്ടു​മു​റ്റ​ത്തു ത​ന്നെ​യാ​ണ് ജ​യ​ല​ക്ഷ്മി​യു​ടെ കൃ​ഷി​യി​ടം. പ​ച്ച​ക്ക​റി സം​ര​ക്ഷ​ണ​ത്തി​നു മ​ഴ​മ​റ​യും കൃ​ഷി വ​കു​പ്പ് ന​ൽ​കി. പ​യ​ർ, ത​ക്കാ​ളി, കാ​ബേ​ജ്, കോ​ളി ഫ്ല​വ​ർ, വേ​ണ്ട വ​ഴു​ത​ന, പാ​വ​ൽ, പ​ട​വ​ലം വെ​ള്ള​രി, പ​ച്ച​മു​ള​ക്, കോ​വ​ൽ, ചീ​ര, ഇ​ഞ്ചി, മ​ഞ്ഞ​ൾ, മ​ഞ്ഞ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യ​ന്ന​ത്. ബ​യോ​ഡൈ​വേ​ഴ്സി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും നേ​ടി​യി​രു​ന്നു.

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് സ്കൂ​ളി​ൽ പോ​കാ​തി​രു​ന്ന സ​മ​യ​മാ​ണ് കൃ​ഷി​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യ​തെ​ന്ന് ജ​യ​ല​ക്ഷ്മി പ​റ​യു​ന്നു. ‌‌‌

ബം​ഗ​ളൂ​രു​വി​ൽ സ്വ​കാ​ര്യ ക​ന്പ​നി ജീ​വ​ന​ക്കാ​ര​ൻ കെ.​എ​സ്. സ​ഞ്ജീ​വന്‍റെ​യും പ​ന്ത​ളം പെ​രു​ന്പു​ളി​ക്ക​ൽ എ​ൻ​എ​സ്എ​സ് പോ​ളി​ടെ​ക്നി​ക്കി​ലെ അ​ധ്യാ​പി​ക എ​സ്. ദീ​പ്തി കു​മാ​രി​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​രി എ​സ്. വി​ദ്യാ​ല​ക്ഷ്മി ഇ​തേ സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.
അ​മ്മ ദീ​പി​തി​കു​മാ​രി​യോ​ടൊ​പ്പം പ​ന്ത​ളം എ​ൻ​എ​സ്എ​സ് പോ​ളി​ടെ​ക്നി​ക് വ​ള​പ്പി​ലും ജ​യ​ല​ക്ഷ്മി പ​ച്ച​ക്ക​റി​ത്തോ​ട്ടം ന​ട്ടു​വ​ള​ർ​ത്തു​ന്നു​ണ്ട്. ‌‌‌