താ​ക്കോ​ൽ​ദാ​നം ഇ​ന്ന് ‌‌‌
Thursday, January 21, 2021 10:39 PM IST
കോ​ഴ​ഞ്ചേ​രി: സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​തെ വ​ര്‍​ഷ​ങ്ങ​ളാ​യി വാ​ട​ക വീ​ടു​ക​ളി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സു​വി​ശേ​ഷ​ക​ന്‍ മ​ധു സാ​മി​ന് മാ​ര്‍​ത്തോ​മ്മാ സേ​വി​ക സം​ഘം എ​റ​ണാ​കു​ളം സെ​ന്‍റ​ര്‍ അ​വ​രു​ടെ ഭ​വ​ന നി​ര്‍​മാ​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​യി​രൂ​ര്‍ -പു​ത്തേ​ഴ​ത്ത് നി​ര്‍​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​നം ഇ​ന്ന് രാ​വി​ലെ 8.30 ന് ​ഡോ. തി​യോ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത നി​ര്‍​വ​ഹി​ക്കും.‌‌‌ സേ​വി​കാ സം​ഘം എ​റ​ണാ​കു​ളം സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ് റ​വ. പി. ​ജെ. ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടു​ന്ന യോ​ഗ​ത്തി​ല്‍ അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത കു​റു​പ്പ്, സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ റെ​ജി താ​ഴ​മ​ണ്‍, റ​വ. ഫി​ലി​പ്പ് ജോ​ർ​ജ്, സേ​വി​ക സം​ഘം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, മി​നി ജോ​യി​സ് തോ​മ​സ് , വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി​കു​ട്ടി ജോ​ര്‍​ജ്, ജെ​സി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. അ​യി​രൂ​ര്‍ അ​ഴ​ക​നാ​കു​ഴി​യി​ല്‍ സാ​ജു സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ സ്ഥ​ല​ത്താ​ണ് വീ​ട് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ‌‌‌