ചാ​രാ​യം സൂ​ക്ഷി​ച്ച കേ​സി​ൽ ത​ട​വും പി​ഴ​യും ‌‌‌
Thursday, January 21, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: ചാ​രാ​യം കൈ​വ​ശം സൂ​ക്ഷി​ച്ച് വി​ല്പ​ന ന​ട​ത്തി​യ കേ​സി​ൽ പ​റ​ക്കോ​ട് വ​ട​ക്ക് മു​റ​യി​ൽ വി​നോ​ദ് ഭ​വ​നി​ൽ വി​പി​നെ മൂ​ന്നു​മാ​സം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച് കോ​ട​തി ഉ​ത്ത​ര​വാ​യി.
പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ഇ. ​അ​യൂ​ബ് ഖാ​നാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ ത്.‌‌‌
2011 മേ​യ് എ​ട്ടി​ന് ഏ​ഴം​കു​ള​ത്തി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് 20 ലി​റ്റ​ർ ചാ​രാ​യം കൈ​വ​ശം​വ​ച്ച് വി​ല്പ​ന ന​ട​ത്തി​വ​ന്ന വി​പി​നെ അ​ടൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​മോ​ഹ​ന​നും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ കെ.​പി. സു​ഭാ​ഷ് കു​മാ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ‌‌‌