പത്തനംതിട്ട: കർഷക കോൺഗ്രസ് ജില്ലാ കൺവൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ. പുരുഷോത്തമന്റെ അധ്യക്ഷത വഹിച്ചു.
50 ദിവസമായി ഡൽഹിയിൽ നടക്കുന്ന കാർഷിക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമേയം അംഗീകരിച്ചു. നിയോജകമണ്ഡലം അടിസ്ഥാനത്തിൽ കാർഷിക ബില്ലിനെതിരെ സമരം ചെയ്യാൻ തീരുമാനിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി മലയാലപ്പുഴ വിശ്വംഭരൻ, വി.എം. ചെറിയാൻ, സതീഷ് പഴകുളം, അജി അലക്സ്, ശിവപ്രസാദ്, കെ.വി. രാജൻ, ജോജി കഞ്ഞിക്കുഴി, ജോസ് ഇല്ലിരിക്കൽ, ജോൺ വാലയിൽ, കോതകത്തു ശശിധരൻ നായർ, കുര്യൻ സഖറിയ, ശ്രീദേവി ബാലകൃഷ്ണൻ, ഷൂജ പന്തളം, സജീദേവി, സജുമാത്യു, സജീർ പന്തളം, എം,ആർ. ഗോപകുമാർ, ജോജി ഇടക്കുന്നിൽ, സലിം പെരുനാട്, മോഹൻദാസ് ഇടത്തിട്ട, മണ്ണിൽ രാഘവൻ, കുര്യൻ സഖറിയ, ബേബി മൈലപ്ര എന്നിവർ പ്രസംഗിച്ചു.