ഇ​ട​മ​ണ്‍ റോ​ഡി​ൽ പോ​സ്റ്റ് മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് 61 ല​ക്ഷം ; പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി സ​മ​ര​ത്തി​ലേ​ക്ക്
Sunday, January 17, 2021 10:33 PM IST
ഇ​ട​മു​റി: ഇ​ട​മ​ണ്‍ - അ​ത്തി​ക്ക​യം റോ​ഡ് ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ മാ​റ്റാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം. റോ​ഡി​ൽ ഇ​ട​മു​റി പൊ​ന്ന​ൻ​പാ​റ വ​രെ ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ആ​റൂ പോ​സ്റ്റു​ക​ൾ മാ​റ്റ​ാത്ത​തു​കൊ​ണ്ട് ഈ ​ഭാ​ഗ​ത്തെ റോ​ഡ് വ​ശ​ത്തെ ഓ​ട നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ആ​റ് പോ​സ്റ്റു​ക​ൾ മാ​റ്റു​ന്ന​തി​ലേ​ക്ക് പി​ഡ​ബ്ല്യു​ഡി നി​ര​ത്തു​വി​ഭാ​ഗം കെ​എ​സ്ഇ​ബി​ക്കു ന​ൽ​കി​യ ക​ത്തി​ൽ 61 ല​ക്ഷം രൂ​പ അ​ട​യ്ക്കാ​നാ​ണ് നി​ർ​ദേ​ശി​ച്ച​ത്.

ആ​റ് പോ​സ്റ്റു​ക​ൾ മാ​റ്റ​ണ​മെ​ങ്കി​ൽ 15 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യം ക​ണ​ക്കാ​ക്കി​യാ​ണ് തു​ക നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പി​ഡ​ബ്ല്യു​ഡി ഓ​ട​യു​ടെ പ​ണി​ക​ളും നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ട​മു​റി പാ​റേ​ക്ക​ട​വ് ഭാ​ഗ​ത്ത് കോ​ടി​കു​ള​ത്ത് പ​ടി​യി​ൽ ഓ​ട ഇ​ല്ലാ​ത്ത​തു​മൂ​ലം വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഇ​ട​പെ​ട്ട വാ​ർ​ഡ് മെം​ബ​ർ സാം​ജി ഇ​ട​മു​റി​യോ​ടും 61 ല​ക്ഷം രൂ​പ കെ​ട്ടി​വ​യ്ക്കാ​തെ പോ​സ്റ്റു മാ​റ്റാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് കെ​എ​സ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സ്വീ​ക​രി​ച്ച​ത്.

കെ​എ​സ്ഇ​ബി​യു​ടെ ഇ​ത്ത​രം നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ ഇന്നു റാ​ന്നി നോ​ർ​ത്ത് ഓ​ഫീ​സ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​രോ​ധി​ക്കു​മെ​ന്ന് വാ​ർ​ഡ് മെം​ബ​ർ സാം​ജി ഇ​ട​മു​റി അ​റി​യി​ച്ചു.