സു​ഗ​ത​കു​മാ​രി​യു​ടെ ത​റ​വാ​ട് സാ​ഹി​ത്യ മ്യൂ​സി​യമാക്കും
Friday, January 15, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സം​ര​ക്ഷി​ത സ്മാ​ര​ക​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ ജ​ന്മ​ഗൃ​ഹ​മാ​യ ആ​റ​ന്മു​ള വാ​ഴു​വേ​ലി​ൽ ത​റ​വാ​ടി​ൽ സാ​ഹി​ത്യ മ്യൂ​സി​യം സ്ഥാ​പി​ക്കു​മെ​ന്ന് ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം.

ര​ണ്ടു കോ​ടി രൂ​പ ഇ​തി​നാ​യി സു​ഗ​ത​കു​മാ​രി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ട്ര​സ്റ്റി​ന് കൈ​മാ​റും. മ​ധ്യ തി​രു​വി​താം​കൂ​റി​ൽ ഏ​റ്റ​വും മി​ക​ച്ച മ്യൂ​സി​യ​മാ​യി ഇ​തി​നെ വി​ക​സി​പ്പി​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ പ​റ​ഞ്ഞു.കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 50 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. മൂ​ന്നു​വ​ർ​ഷം മു​ന്പ് മു​ട​ങ്ങി​യ പ​ദ്ധ​തി പു​തി​യ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ വ​ന്ന​തോ​ടു കൂ​ടി ധാ​ര​ണാ പ​ത്രം ഒ​പ്പി​ട്ട​തോ​ടെ​യാ​ണ് നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ധ​ന​മ​ന്ത്രി ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്ന് എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ കാ​ത്ത് ലാ​ബും ഹൃ​ദ്രോ​ഗ വി​ഭാ​ഗ​വും ര​ണ്ടാം ഘ​ട്ട വി​ക​സ​നം ന​ട​പ്പി​ലാ​ക്കും. ഇ​തി​നാ​യി 10 കോ​ടി രൂ​പ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ചു.
ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച എ​ട്ട് കാ​ത്ത് ലാ​ബു​ക​ളി​ൽ സം​സ്ഥാ​ന​ത്ത് ആ​ദ്യം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത് പ​ത്ത​നം​തി​ട്ട​യി​ലേ​താ​ണ്. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ത്ത് ലാ​ബു​ക​ളി​ൽ ഒ​ന്ന് കൂ​ടി​യാ​ണ് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി കാ​ത്ത് ലാ​ബ്. കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​നാ​യി പ്ര​ത്യേ​ക വാ​ർ​ഡ്, കൂ​ടു​ത​ൽ ഐ​സി​യു സൗ​ക​ര്യ​ങ്ങ​ൾ, മ​റ്റ് ശ​സ്ത്ര​ക്രി​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.കോ​ഴി​പ്പാ​ലം - കാ​ര​യ്ക്കാ​ട് റോ​ഡ്, ആ​റാ​ട്ടു​പു​ഴ ചെ​ട്ടി​മു​ക്ക് റോ​ഡി​ലെ കോ​ട്ട​പ്പാ​ലം, പു​ത്ത​ൻ​കാ​വ് - ഇ​ര​വി​പേ​രൂ​ർ റോ​ഡ് എ​ന്നി​വ​യ്ക്കും ബ​ജ​റ്റ് വി​ഹി​ത​മു​ണ്ട്.

കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് ട്രീ​റ്റ് മെ​ന്‍റ് പ്ലാ​ന്‍റു​ക​ൾ ഇ​ല്ലാ​ത്ത പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി, ആ​റ​ന്മു​ള, ഓ​മ​ല്ലൂ​ർ, മെ​ഴു​വേ​ലി, ചെ​ന്നീ​ർ​ക്ക​ര, കു​ള​ന​ട തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​ത്യേ​ക ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് സം​സ്ഥാ​ന ബ​ജ​റ്റി​ൽ പ​ണം അ​നു​വ​ദി​ച്ചു. ഇ​ര​വി​പേ​രൂ​ർ, തോ​ട്ട​പ്പു​ഴ​ശേ​രി, കോ​യി​പ്രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കും പൈ​പ്പ് ലൈ​ൻ നീ​ട്ടു​ന്ന​തി​നു​മാ​യി നാ​ലു കോ​ടി രൂ​പ പ്ര​ത്യേ​കം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.കോ​ഴ​ഞ്ചേ​രി ബ​സ് സ്റ്റാ​ന്‍റ് നി​ർ​മാ​ണ​ത്തി​നും ന​വീ​ക​ര​ണ​ത്തി​നു​മാ​യി സം​സ്ഥാ​ന ബ​ജ​റ്റി​ൽ വി​ഹി​തം നീ​ക്ക​വി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ഴ​ഞ്ചേ​രി ടൗ​ണു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് ഒൗ​ട്ട​ർ റിം​ഗ് റോ​ഡു​ക​ൾ​ക്കും ബ​ജ​റ്റി​ൽ പ​ണം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.