പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി
Friday, January 15, 2021 10:37 PM IST
പ​ത്ത​നം​തി​ട്ട: സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്കു നീ​തി നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​ന്പ​മ​ൺ ഭ​ദ്രാ​സ​ന വൈ​ദി​ക​രു​ടെ​യും സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ഭ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് അ​ടി​ത്ത​റ​യി​ട്ടി​രി​ക്കെ ഇ​തി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി വി​ഘ​ടി​ത വി​ഭാ​ഗ​ത്തെ പ്രോ​ത്സാ​ഹി​പ്പു​ന്ന ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ നി​ല​പാ​ടി​ലും യോ​ഗം ഉ​ത്ക്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി.

കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ജെ​റ്റ​സ് ജോ​ർ​ജ്, തോ​മ​സ് ജോ​ൺ​സ​ൺ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​കെ.​വി. പോ​ൾ, ഫാ. ​റോ​യി പി. ​തോ​മ​സ്, ഫാ. ​ചെ​റി​യാ​ൻ റ്റി. ​ശാ​മു​വേ​ൽ, ഫാ. ​മാ​ത്യ പി. ​ഡാ​നി​യേ​ൽ, ഫാ. ​കെ. ജി. ​മാ​ത​സ്, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ അ​ഡ്വ. മാ​ത്യൂ​സ് മാ​ട​ത്ത​ത്ത്, പ്രൊ​ഫ. ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ, റെ​ജി മാ​ത്യു, അ​ല​ക്സ് കെ. ​പോ​ൾ, ബാ​ബു​ജി ഈ​ശോ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.