പ​ത്ത് ഓ​സ്‌​കാ​റി​നു തു​ല്യം ഹ​രി​വ​രാ​സ​നം പു​ര​സ്‌​കാ​രം: വീ​ര​മ​ണി രാ​ജു
Thursday, January 14, 2021 9:59 PM IST
ശ​ബ​രി​മ​ല: പ​ത്ത് ഓ​സ്‌​കാ​റി​നേ​ക്കാ​ള്‍ ത​നി​ക്കു വ​ലു​താ​ണ് മ​ക​ര​വി​ള​ക്കു ദി​വ​സം ല​ഭി​ച്ച ഹ​രി​വ​രാ​സ​നം പു​ര​സ്‌​കാ​ര​മെ​ന്ന് സം​ഗീ​ത​ജ്ഞ​ൻ വീ​ര​മ​ണി രാ​ജു. ഹ​രി​വ​രാ​സ​നം പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ര​സ്‌​കാ​ര ച​ട​ങ്ങി​നെ തു​ട​ര്‍​ന്ന് ലോ​ക പ്ര​സി​ദ്ധ അ​യ്യ​പ്പ​ഭ​ക്തി ഗാ​ന​മാ​യ "പ​ള്ളി​ക്കെ​ട്ട് ശ​ബ​രി​മ​ല​യ്ക്ക്' തു​ട​ങ്ങി ഒ​ട്ടേ​റെ ഭ​ക്തി​ഗാ​ന​ങ്ങ​ള്‍ പാ​ടി വീ​ര​മ​ണി ശ​ബ​രീ​ശ സ​ന്നി​ധി​യെ ഭ​ക്ത നി​ര്‍​വൃ​തി​യി​ല്‍ ആ​റാ​ടി​ച്ചു.
ഭ​ക്തി​ഗാ​ന​മേ​ള​യി​ല്‍ പ​ള്ളി​ക്കെ​ട്ട് ശ​ബ​രി​മ​ല​യ്ക്ക് എ​ന്ന ഗാ​ന​ത്തെ കൂ​ടാ​തെ അ​ന്ന​ദാ​ന പ്ര​ഭു​വേ ശ​ര​ണം അ​യ്യ​പ്പാ, മ​രു​ത​മ​ലൈ മാ​മു​നി​യെ മു​ര​ക​യ്യാ, ശ​ബ​രി​മ​ല​യി​ല്‍ ത​ങ്ക സൂ​ര്യോ​ദ​യം തു​ട​ങ്ങി​യ ഭ​ക്തി​ഗാ​ന​ങ്ങ​ളും വീ​ര​മ​ണി ആ​ല​പി​ച്ച​പ്പോ​ള്‍ സ​ദ​സ് ക​ര​ഘോ​ഷ മു​ഖ​രി​ത​മാ​യി.